149 യാത്രക്കാർ സഞ്ചരിച്ചിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകർന്ന് വീണു, ആരും രക്ഷപ്പെട്ടതായി വിവരമില്ല.

നെയ്റോബി:ഒരു വിമാന ദുരന്തം കൂടി. 149 യാത്രക്കാരുമായി കെനിയയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത് . എത്യോപ്യന്‍ തലസ്ഥാന നഗരിയായ ആഡിസ് അബാബയില്‍ നിന്ന് അറുപത്തിരണ്ടു കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റു പട്ടണത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിനായിരുന്നു അപകടം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരും ഇതുവരെ രക്ഷപ്പെട്ടതായി വിവരമൊന്നുമില്ല.

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാന സര്‍വീസാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. അപകട കാരണം വ്യക്തമല്ല. പ്രാദേശിക സമയം രാവിലെ 8.38 ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറുമിനിട്ടുനുള്ളില്‍ ഇല്ലാതായി തകര്‍ന്നു വീഴുകയായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.