അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകള്‍ ശരീരത്തിലൊളിപ്പിച്ച് കടത്തികൊണ്ടുവന്ന ഇരുപത്തെട്ടുകാരി കസ്റ്റംസിന്റെ പിടിയിലായി.


തിരുവനന്തപുരം : അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകള്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തെട്ടുകാരി തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. തമിഴ്‌നാട് തൃശ്‌നാപ്പള്ളി സ്വദേശിനിയായ വന്ദനയാണ് കസ്റ്റംസിന്റെ പിടിയിലായത്. മലേഷ്യയില്‍ നിന്ന് എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലാണ് ഇവര്‍ എത്തിയത്. വന്ദനയുടെ പാസ്പോര്‍ട്ട് പരിശോധിച്ചതിൽ നിന്നും ആഴ്ചയില്‍ രണ്ട് വട്ടം ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി മലേഷ്യയിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്.

താൻ വസ്ത്ര വ്യാപാരിയാണെന്നും ഇടയ്ക്കിടെ മലേഷ്യയിലേക്ക് പോകുന്നത് വസ്ത്രമെടുക്കാനാണെന്നുമാണ് വന്ദന കസ്റ്റംസിനോട് പറഞ്ഞത്.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍, മലേഷ്യയിലേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് സ്വര്‍ണം കടത്തികൊണ്ട് വരാനാണെന്ന് വന്ദന വെളിപ്പെടുത്തിയിട്ടുണ്ട്. അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളാണ് വന്ദനയുടെ ദേഹത്തുനിന്നും കണ്ടെത്തിയത്. സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്, മൊഴി നല്‍കിയതോടെ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്വര്‍ണം പുറത്തെടുത്തത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.