പൊള്ളാച്ചി കേന്ദ്രീകരിച്ച് നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ സ്ത്രീ പീഡനസംഭവം.

കേസിൽ പിടിയിലായവർ, വസന്ത്,സതീഷ്,റിസ്വന്ത് തിരുനാവുക്കരശ്


പൊള്ളാച്ചി: പൊള്ളാച്ചി കേന്ദ്രീകരിച്ച് നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ സ്ത്രീ പീഡനസംഭവം. ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ വലയിലാക്കി ലൈംഗീക പീഡനത്തിന് ഇരകളാക്കി അവയുടെ വിഡിയോകൾ ചിത്രീകരിച്ച് അത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗീക അടിമകളാക്കിമാറ്റിയും
പണം തട്ടി വന്ന വൻറാക്കറ്റ് ആണ് പൊള്ളാച്ചിയിൽ കുടുങ്ങിയത്. പിടിക്കപ്പെട്ട ഒരാളുടെ സെൽ ഫോണിൽ നിന്നും നാല്‍പത് വിവിധ പെണ്‍കുട്ടികളുടെ 40 വീഡിയോകളാണ് പോലീസ് കണ്ടെടുത്തത്.

പീഡനത്തിനിരയായ ഒരു 19-കാരി പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ചെന്നൈ, കോയമ്പത്തൂര്‍, സേലം, അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും, ഫാം ഹൗസുകളിലും വാഹനങ്ങളിലും ആനമലയിലെ കാടുകളിലുമായി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട അറുപതിലധികം പെണ്‍കുട്ടികളെ മാസങ്ങളോളം ഇരുപത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ചിത്രങ്ങളെടുത്ത് പ്രതികള്‍ പീഡനം തുടര്‍ന്നെന്നുമാണ് കേസ്.സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് കേസന്വേഷണം സി ബി ഐ ക്കു വിടുമെന്നും വിവരമുണ്ട്.

20 പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കേസന്വേഷിക്കുന്ന പോലീസ് പറയുന്നത്.. ഇതില്‍ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ഒരു എഐഎഡിഎംകെ പ്രവര്‍ത്തനും ഇതിൽ പെടും. ഇരയായ പെണ്‍കുട്ടികളിലൊരാളുടെ സഹോദരനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകന്‍ എ നാഗരാജിനെ എ ഐ എ ഡി എം കെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇത്രയധികം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായസംഭവം തമിഴ് രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്..
ഫെബ്രുവരി 25 നാണ് ഇതു സംബന്ധിച്ച് ആദ്യപരാതി പൊലീസിന് ലഭിച്ചത്. അതേ തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കെ തിരുനാവകരശ് എന്നയാള്‍ അറസ്റ്റിലായി. ഇയാളുടെ ഫോണില്‍ നിന്ന് നാല്‍പത് വിവിധ പെണ്‍കുട്ടികളുടെ വീഡിയോകൾ കണ്ടെടുക്കുന്നത്.

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. സര്‍ക്കാര്‍ വേണ്ട വിധം കേസ് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനും എം ഡി എം കെ നേതാവ് വൈകോയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് കനിമൊഴിയും പ്രതികരിച്ചിട്ടുണ്ട്.. തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുമായി സഖ്യത്തിലായ ബിജെപിയുടെ നേതാക്കൾക്കും പ്രശനം തലവേദനയായി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.