ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളുടെ അപേക്ഷകൾക്കും വിലാപങ്ങൾക്കും, അറുതിയാവുന്നില്ലെന്നു പറയുമ്പോൾ ലജ്ജിക്കുകയാണ് കേരളം.

കോട്ടയം : രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത്, അതും സാക്ഷരകേരളത്തിൽ പ്രത്യേകിച്ച് മതേതരകാഴ്ച്ചപ്പാടാണ് ഞങ്ങക്കുള്ളതെന്ന് പ്രഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ കേരളമണ്ണിൽ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളുടെ അധികൃതരോടുള്ള അപേക്ഷകൾക്കും വിലാപങ്ങൾക്കും, കണ്ണീരിനും, അഭ്യർത്ഥനകൾക്കും അറുതിയാവുന്നില്ലെന്നു പറയുമ്പോൾ ലജ്ജിക്കുകയാണ് കേരളം.
രാഷ്ട്രീയ നിറക്കൂട്ടുകൾക്കുള്ളിൽ പോലും,വർഗീയ വിഷക്കറയുടെ കരാള കരങ്ങൾക്ക് ചെണ്ടകൊട്ടി ഒശാന പാടുന്നവർ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കോട്ടയം എസ് പി ഹരിശങ്കറെകണ്ടു വേദനകൾ പറയാൻ, പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് പരാതിപെടാൻ കന്യാസ്ത്രീകൾ പോയ സംഭവം ചൂണ്ടി കാണിക്കുന്നത്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നാണ് പരാതിക്കാരിയെ അനുകൂലിക്കുന്ന കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറെ കണ്ടു പറഞ്ഞത്. വനിതാമതിൽ തീർത്ത നമ്മൾ ലാൻജ്ജിക്കേണ്ടേ? ബിഷപ്പിനെതിരായ കുറ്റപത്രം വൈകിപ്പിക്കുന്നത്, ആരെ രക്ഷിക്കാനാണ്? ആർക്കുവേണ്ടിയാണ്? വൈകിപ്പിച്ചത് ഫ്രാങ്കോയെ സഹായിക്കാനാണെങ്കിൽ, അതിനു പിന്നിൽ കളിച്ച കരങ്ങൾ സർക്കാരിന്റെ നല്ല നയങ്ങൾക്കു എതിരാണെന്ന് മാത്രമല്ല, പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്തുന്നകുടലതന്ത്രമാണതെന്ന് തിരിച്ചറിയേണ്ടതായുണ്ട്.

നാലു ദിവസത്തിനകം കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് എസ്.പി കന്യാസ്ത്രീകളോടെ മറുപടി പറഞ്ഞത്. ബിഷപ്പിനെതിരായ കുറ്റപത്രം ഇനിയും വൈകിയാല്‍ തെരുവില്‍ ഇറങ്ങാന്‍ മടിക്കില്ലെന്നും, അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും, പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണക്കുന്ന സിസ്റ്റര്‍ അനുപമ അടക്കമുള്ള കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് കോട്ടയം എസ്‌പിയെ നേരില്‍ കണ്ട് അറിയിച്ചത്.

കേസില്‍ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍. കോണ്‍വെന്റിന് അകത്തു നിന്നുതന്നെ കന്യാത്രീക്ക് പല വിധ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്നും, കന്യാത്രീക്ക് ആവശ്യമായ മരുന്നുകളോ ഭക്ഷണമോ നല്‍കുന്നില്ലെന്നുംപരാതികൾ ഉയരുകയാണ്. കന്യാസ്ത്രീകള്‍ക്കും സുരക്ഷ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് എസ് പി കന്യാസ്ത്രീകളോട് പറഞ്ഞത് . കേസില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കുറ്റപത്രം സമര്‍പ്പിച്ചേക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് എസ്‌പിയെ കാണാന്‍ എത്തിയതെന്നുവരെ കന്യാസ്ത്രീകള്‍ പറയാനുള്ള നാണം കേട്ട സാഹചര്യവും ഉണ്ടായി.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കാരണം പറഞ്ഞുസഭ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മൂന്നാമത്തെ നോട്ടീസ് നൽകിയിരിക്കുകയാണ്. ചുരുക്കത്തിൽ ഇര ക്കും, ഇരയോടൊപ്പം നിന്ന കന്യാസ്ത്രീകളും,ജീവന്റെ കാര്യത്തിൽ പോലും, ഭയപ്പാടോടെ പല വിധ പീഡനങ്ങൾ സഹിക്കുകയാണെന്ന കാര്യം ലാഘവത്തോടെ കാണാനാവില്ല. പല കന്യാസ്ത്രീകളുടെയും ദുരൂഹ മരണങ്ങളുടെ ചുരുളുകൾ പോലും അഴിക്കാൻ കഴിയാതെ പോയ കേരളമണ്ണിൽ, ഈ കന്യാസ്ത്രീകളുടെ വിലാപങ്ങളും, അപേക്ഷകളും കേൾക്കാതെ പോയാൽ അത് മനുഷ്യസ്നേഹം ലവലേശമില്ലാത്ത രാഷ്ട്രീയ കാളിയായിപ്പോകും.
അജി വള്ളിക്കീഴ്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.