ജിയോളജി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ഒരു പെർമിറ്റിന്റെ മറവിൽ, പിറവന്തൂരിൽ അനധികൃത കരിങ്കൽ ഖനനം,

ഇത് മലയിലെ വൻപാറ, ഉരുളൻ പാറകൾ ഉരുണ്ടല്ലേ ഇരിക്കേണ്ടത്

കൊല്ലം: നിയമങ്ങൾ കാറ്റിൽ പറത്തി പത്തനാപുരത്തിനടുത്ത് പിറവന്തൂരിൽ അനധികൃത കരിങ്കൽ ഖനനം.
ജിയോളജി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ഒരു പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് പിറവന്തൂരിൽ അനധികൃത ഖനനം നടക്കുന്നത്. പിറവന്തൂർ വില്ലേജിൽ വീട് വെക്കുന്നതിന് മണ്ണ് മാറ്റുന്നതിനായി മഞ്ഞള്ളൂർ സ്വദേശിയായ ജി പ്രകാശ് എന്നയാൾ വാങ്ങിയ പെർമിറ്റിന്റെ മറവിലാണ് അനധികൃത കരിങ്കൽ ഖനനം
നടക്കുന്നത്.ഇതിനു വില്ലേജ് താലൂക്ക് റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും, നാട്ടുകാരുടെ പരാതികൾക്ക് പുല്ലുവിലയാണ് കൽപിക്കുന്നതെന്ന, ആക്ഷേപവുമുണ്ട്. വാസവ നിലയത്തിൽ വാസവപ്പണിക്കരുടെ കൈവശം നിന്ന് പ്രകാശ് വാങ്ങിയ 30 സെൻറ് ഭൂമിയിൽ വീട് വെക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണ് നീക്കം ചെയ്യുന്നതിനായി കൊല്ലം ആശ്രാമത്തുള്ള ജിയോളജി വകുപ്പിന്റെ ഓഫീസിൽ അപേക്ഷ നൽകിയിരുന്നത്. മണ്ണ് നീക്കം ചെയ്തു വില്പന നടത്തുന്നതിനിടയിൽ,ഒരു കുന്നിൻറെ ഭാഗമായ ഈ സ്‌ഥലത്തുഉരുളൻ പാറകളുണ്ടെന്നും, അത് നീക്കം ചെയ്യാൻ അനുമതിനൽകണമെന്നും ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകുകയായിരുന്നു.കുന്നിനു മേൽ നിരപ്പിനു താഴെ ഉണ്ടായിരുന്നത് വലിയ ഒറ്റ പാറ ആയിരുന്നിട്ടും, ഉരുളൻ പാറകൾ നീക്കം ചെയ്യാനെന്ന പേരിൽ, തെറ്റായ വിവരം രേഖപ്പെടുത്തി ജിയോളജി വകുപ്പിൽ നിന്നും അനധികൃതമായി പെർമിറ്റ് വാങ്ങുകയായിരുന്നു. ഇക്കാര്യത്തിൽ സ്ഥലപരിശോധന മണ്ണ് മാറ്റുമ്പോൾ ജിയോളജി വകുപ്പ് നടത്തിയിരുന്നെങ്കിലും,
മണ്ണിനു താഴെ പാറയാണെന്ന കാര്യം ജോയോജിസ്റ്റിന് മനസ്സിലായില്ലെന്നാണ് ഇപ്പോഴുള്ള വിശദീകരണം.

ഓട്ടപ്പാറയുടെ ദൃശ്യം

ഇതുസംബന്ധിച്ച് പാറ പൊട്ടിക്കലിൽ വീടിന്റെ ചുവരുകൾ വിള്ളൽ വന്നവരുൾപ്പടെ ഉള്ള കുടുംബങ്ങൾ ആർ ഡി ഒ ക്കും, ജില്ലാ കളക്ടർക്കും ഫെബ്രുവരി 20 നു പരാതി നൽകിയിരുന്നതാണ്.

സമീപ വാസികളായ വിജയമ്മ കോമളൻ,എൻ സുന്ദരൻ,ലീനി അശോകൻ, അജി നടരാജൻ,വി സി പൊടിയൻ, സീന വിജയൻ,പൊന്നമ്മ ശ്യാമള തുടങ്ങിയവരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നത്.

ആർ ഡി ഒ യുടെ നിർദേശപ്രകാരം താലൂക്ക് റവന്യു ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചെങ്കിലും,ഉരുളൻ പാറ പൊട്ടിക്കാനുള്ള തെറ്റായ പെർമിറ്റിന്റെ പേരിൽ നടക്കുന്ന പാറപൊട്ടിക്കൽ തടയാൻ തയ്യാറായില്ല.ജിയോളജി വകുപ്പിന്റെ അനാസ്ഥയും കൃത്യമായ സ്ഥല പരിശോധന നടത്താതെ മറ്റെന്തോ കാരണത്താൽ കൊടുത്ത പെർമിറ്റിന്റെ പേരിൽ സമീപ വാസികളാണ് കഷ്ടത്തിലായത്.വീടുകളുടെ ചുവരുകൾ വിണ്ടു കീറിയവർ പോലും
പണത്തിന്റെയും, രാഷ്‌ട്രീയത്തിന്റെയും സ്വാധീനത്തിൽ നടക്കുന്ന അനധികൃത ഖനനം മുന്നിൽ നടക്കുമ്പോൾ പകച്ചു നിൽക്കുകയാണ്.
ഉരുളൻ പാറ വീടുപണികൾക്കായി നീക്കം ചെയ്യാൻ ജിയോളജി വകുപ്പിന് പെര്മിറ്റി നൽകാൻ അധികാരമുണ്ട്. എന്നാൽ കുന്നുകളിലെയും, മലകളിലെയും വൻ ഒറ്റ പാറകൾ വീടുപണിക്കല്ല, എന്തു കെട്ടിടനിർമ്മാണത്തിനായി നീക്കം ചെയ്യാനും പെർമിറ്റ് കൊടുക്കാൻ ജിയോളജി വകുപ്പിന് അധികാരമില്ല.
ഏതര്ഥത്തില് തങ്ങൾക്കുള്ള അധികാരം ചില ഉദ്യോഗസ്ഥന്മാർ, പ്രത്യേകിച്ച് ജോയോളോജിസ്റ്റ് ദുരുപയോഗം ചെയ്യുകയാണ് ഇക്കാര്യത്തിൽ നടന്നിരിന്നുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം കരിങ്കൽ ഖനനം അനുവദിച്ചാൽ, പത്തനാപുരം, കോന്നി ഉൾപ്പടെയുള്ള മേഖലയിലെ കുന്നുകളും, മലകളും, വീടുപണിയുടെ പേരുപറഞ്ഞുകയ്യൂക്കുള്ളവർ കാശാക്കും.


അനധിക്കൃത പെർമിറ്റിൽ പണി തകൃതി
ഒറ്റപ്പാറയുടെ ദൃശ്യം
അനധികൃത ഖനനത്തിൽ വിണ്ടുകീറിയ തൊട്ടടുത്ത വീടിന്റെ ചുമർ.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.