തോറ്റാൽ രാജ്യസഭ സീറ്റെന്ന ഉറപ്പിന്മേൽ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽനിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നു.


ന്യൂഡൽഹി:ലോകസഭയിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭ സീറ്റ് ലഭിക്കുമെന്ന ഉറപ്പിന്മേൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽനിന്നും ലോക്സഭയിലേക്ക് മത്സരിക്കും. തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത് . എസ്എൻഡിപി ഭാരവാഹിത്വം രാജിവെയ്ക്കാതെ തന്നെ മത്സരരംഗത്തിറങ്ങാനാണ് തുഷാർ നോക്കുന്നത്. തോറ്റാൽ രാജ്യസഭ സീറ്റെന്ന വാഗ്ദാനത്തെ തുടർന്നാണ് തുഷാർ മത്സരിക്കാൻ തയ്യാറായതുതന്നെ.

അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിലാണ് തോറ്റാൽ രാജ്യസഭ സീറ്റെന്ന ഉറപ്പ് തുഷാറിന് ലഭിച്ചത്.എട്ടു സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചു സീറ്റുകളാണ് നൽകിയത് . തൃശൂരിന് പുറമെ വയനാട്, ആലത്തൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസിന് മത്സരിക്കുന്നത്.
തൃശൂരിൽ തുഷാർ വെള്ളാപ്പള്ലളി തന്നെ മത്സരിക്കും. ആലത്തൂരിൽ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയിൽ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയിൽ ബിജു കൃഷ്ണനേയും വയനാട്ടിൽ ആന്റോ അഗസ്റ്റിനെയുമാണ് ബിഡിജെഎസ് മത്സര രംഗത്ത് ഇറക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.