സിപിഎം ഓഫീസില്‍ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ നഗരിപ്പുറത്ത് കണ്ടെത്തി.


പ്രതീകത്മക ചിത്രം.

പാലക്കാട്:മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പീഡനമെന്ന് വിവരം. സിപിഎം ഓഫീസില്‍ വെച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെയാണ് നഗരിപ്പുറത്ത് കണ്ടെത്തിയത്. സിപിഎം ഓഫീസില്‍ വെച്ച് പീഡനത്തിനിരയായി ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ ആരോപിക്കുന്നത് .അതേസമയം ഈ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സിപിഎം പറയുന്നത്.

മണ്ണൂര്‍ നഗരിപ്പുറത്ത് കഴിഞ്ഞദിവസമായിരുന്നു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം പീഡന വിവാദത്തില്‍ എത്തുകയായിരുന്നു. കുട്ടിയുടെ അമ്മയായ യുവതിയാണ് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രണയം നടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപിച്ചു എന്നാണ് ആരോപണം.
യുവജന സംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മാഗസിനുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പാര്‍ട്ടി ഓഫീസില്‍ പോയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ യുവാവ് യുവതിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്.ആരോപണ വിധേയന് സംഘടനയിൽ യാതൊരു ചുമതലയും ഇപ്പോഴില്ലെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സിപിഎം പറയുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.