സ്ഥാനാർത്ഥി നിർണയത്തിന്റെപേരിൽ കോൺഗ്രസിൽ നടന്നത് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി കസേരകൾക്കായുള്ള കടിപിടി.


കൊല്ലം : സ്ഥാനാർത്ഥി നിർണയത്തിന്റെപേരിൽ കോൺഗ്രസിൽ നടന്നത് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി കസേരകൾ ലക്‌ഷ്യം വെച്ചുള്ള കടിപിടിയായിരുന്നു. കെ പി സി സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രനെയുംഉമ്മൻ ചാണ്ടിയെയേക്കും കേന്ദ്രത്തിലേക്ക് പറഞ്ഞുവിട്ട് വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ
മുഖ്യന്റെ കസേരക്ക് കിടമത്സരവും ഗ്രൂപ്പ് കളിയും ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി കോൺഗ്രസ്സിൽ
നടന്ന ചവിട്ട് നാടകമായിരുന്നു അത്.അടുത്ത നിയമ സഭാ തെരെഞ്ഞെടുപ്പിൽ കേരളം പിടിക്കാമെന്ന
ശുഭപ്രതീക്ഷയോടെ ഉള്ള കൺവെട്ടു നാടകം.
ലോകസഭാ സ്ഥാനാർതഥി നിർണ്ണയത്തിൽ എ, ഐ, ഗ്രൂപ്പികൾ തമ്മിൽ നടന്നതും, സ്ഥാനാർഥി നിർണയം നീണ്ട് പോയതും ഇത് കൊണ്ട് തന്നെ.നിലവിലുള്ള സ്ഥിതി മുന്നോട്ടു തന്നെ പോയാൽ യു ഡി എഫിന്‌ മുൻ‌തൂക്കം കിട്ടിയാൽ മുഖ്യമന്ത്രി പദത്തിലേക്ക് മുന്നിൽ വരുക മുല്ലപ്പള്ളി യായിരിക്കും. പിന്നെ മുഖ്യ മന്ത്രികൂടിയായ
ഉമ്മൻ ചാണ്ടിയുടെ പേരാണ് ഉണ്ടാവുക. ഇവർ രണ്ടും കേന്ദ്രത്തിലേക്കു പോയാല്ല് അല്ലെങ്കിൽ തോറ്റുപോയാലും,രമേശ് ചെന്നിത്തലക്ക് മാത്രമായിരിക്കുംഅവസരം ഒരുങ്ങുക.ഐ ഗ്രൂപ്പ് കളിച്ച തന്ത്ര പ്രധാന മായ കളി അതായിരുന്നു. മുല്ലപ്പള്ളിക്ക് ആദ്യമായും , ഉമ്മൻചാണ്ടിക്ക് അതിനും മുൻപേയും ഈ ചെന്നിത്തല ബുദ്ധി പിടികിട്ടിയതുകൊണ്ടാണ് ഇരുവരും മത്സരിക്കാനില്ലെന്ന് പലതവണ പറഞ്ഞത്. കെ സി വേണുഗോപാലും, ചെന്നിത്തലയും അടക്കമുള്ള ഐ ഗ്രൂപ്പ് ഒരുക്കിയ ബുദ്ധിപൂർവമായ കളിയിൽ
മുല്ലപ്പള്ളിയും, ഉമ്മൻചാണ്ടിയും വീണില്ലെന്നതാണ് ചുരുക്കം.കെ മുരളീധരനെ വാടകരയിലേക്കു നിർദേശിച്ച്
സീറ്റ് തർക്കത്തിന് അറുതിയിട്ടതും ഉമ്മൻ‌ചാണ്ടി തന്നെ.ഉമ്മൻചാണ്ടിയെയും, മുല്ലപ്പള്ളിയെയെയും
സ്ഥാനാർത്ഥിയാക്കാൻ അവസാന അടവും പയറ്റിയ രമേശ് നിരാശനായിസ്ഥാനാർഥി നിർണ്ണയം
പൂർത്തിയാക്കും മുൻപ് തന്നെ നിരാശനായി മടങ്ങുകയുമായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.