മോദി സര്‍ക്കാരിന്റെനോട്ട് നിരോധനം വഴി ഉണ്ടാകാവുന്ന മറിമായവും, സാങ്കല്‍പിക ന്യായവും പൊളിയുന്നു.

ന്യൂ ഡൽഹി : മോദി സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളില്‍ പ്രധാനമായ നോട്ട് നിരോധനം വഴി ഉണ്ടാകാവുന്ന മറിമായവും സാങ്കല്‍പിക ന്യായവും പൊളിയുന്നു. രാജ്യത്ത് കറന്‍സി കൈമാറ്റം കുറയുമെന്നും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുമെന്നുമുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രാലയത്തിന്റെയും ന്യായമാണ് പൊളിയുന്നത്.
നോട്ടു നിരോധനം വന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ഭൗതികമായ പണമിടപാട് എക്കാലത്തേതിലും വര്‍ധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്.
നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാളും ഭൗതികമായ പണമിടപാടിൽ 19.14 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി കറന്‍സിയാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കില്‍ 2019 മാര്‍ച്ചില്‍ അത് 21.41 ലക്ഷം കോടി രൂപായി വര്‍ധിച്ചു. ആര്‍.ബി.ഐയില്‍ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകളെ ആധാരമാക്കിയാണ് ഇന്ത്യന്‍ എക്സ്പ്രസ്റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാരും ബാങ്കുകളും ഡിജിറ്റലൈസേഷനെ വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നും ആര്‍ ബി ഐ കണക്കുകള്‍ പറയുന്നു.

പ്രചാരത്തിലിരിക്കുന്ന ഭൗതിക പണമിടപാട് കൂടുതലാണെന്നും, കള്ളപ്പണം വര്‍ധിച്ചെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ 2016 നവംബര്‍ 7ന് രാജ്യത്ത് പ്രചാരത്തിലിരുന്ന 1000, 500 രൂപ മൂല്യം വരുന്ന നോട്ടുകള്‍ നിരോധിച്ചത്.കറന്‍സി കൈമാറ്റം കൂടുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പാണെന്നും കരുതപ്പെടുന്നുണ്ട്. 2017 ജനുവരിയില്‍ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നത് 2019 ജനുവരിയില്‍ 316,808 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.