രാഹുൽ വയനാട്ടിൽ നിന്നുകൂടി മത്സരിക്കും,രാഹുൽ തരംഗത്തിനു സാധ്യത, എൽ ഡി എഫ് കേന്ദ്രങ്ങളിൽ ആശങ്ക,


കൊല്ലം: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അമേഠിക്കു പുറമെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കൂടി ജനവിധി തേടും.രാജ്യത്തെ ഒരു കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ നിന്ന് ജനവിധി തേടുന്നത് ഇത് ആദ്യമാണ്. രാഹുലിൻറെ വരവോടെ കേരളത്തിലെ തെരെഞ്ഞെടുപ്പ് മത്സരരംഗം നൂറിരട്ടി ചൂടുപിടിക്കുകയാണെന്നു മാത്രമല്ല എൽ ഡി എഫ് സഖ്യത്തിന് ഇത് കനത്ത അടിയാവുക കൂടിയാണ്.തെരെഞ്ഞെടുപ്പിലാകെ ഒരു രാഹുൽ തരംഗം ഉണ്ടായാൽ അത് എൽ ഡി എഫിൻറെ പ്രതീക്ഷകളാവും
തകിടം മറിക്കുക.
വയനാട് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിലും, എന്നും കോൺഗ്രസ്സിനെ മാത്രം തുണച്ചു വരുന്ന മണ്ഡലമാണെങ്കിലും,കേരളത്തിൽ രാഹുൽ ഗാന്ധി ജനവിധിതേടുന്നത് സംസ്ഥാനത്തെ മണ്ഡലങ്ങളിൽ ഒരു രാഹുൽ തരംഗത്തിന് വഴിയൊരുക്കും.രാഹുലിൻറെ തീരുമാനം എൽ ഡി എഫ് കേന്ദ്രങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.

ഇതിനകം പ്രചാരണം തുടങ്ങിയ ടി സിദ്ധിഖുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സംസാരിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടുന്നതിന് രാഹുല്‍ ഗാന്ധിക്ക് താത്പര്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. വയനാട്ടിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് ടി സിദ്ധിക്കും സമ്മതം അറിയിച്ചിരിക്കുകയാണ്.

യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറവായിരുന്നു. ഇത്തവണ അമേഠിയില്‍ പരാജയപ്പെട്ടാലോ, എന്ന സംശയമാണ് ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നതീരുമാനമെടുക്കാൻ പാര്‍ട്ടി നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന്ആദ്യം ആവശ്യപ്പെട്ടത്‌ വി ടി ബൽറാം എം എൽ എ ആണ് തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസിയും ഇക്കാര്യം എ ഐസിസിയോട് ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് വയനാട്ടിലെയും വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് എന്നാണ് ഇപ്പോൾ പുറത്തറിയുന്ന വിവരം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.