നയൻതാരക്കെതിരെ പരാമർശം, രാധാരവിയെ സോഷ്യൽ മീഡിയയിൽ പൊരിക്കുകയാണ്.

ചെന്നൈ:തമിഴ് നടൻ രാധാരാവി നയൻതാരക്കെതിരെ ഒരു ചടങ്ങിൽ നടത്തിയ പരാമർശം വലിയ വിവാദ മായി. സോഷ്യൽ മീഡിയയിൽ രാധാരവിക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്.നയൻറെ ആരാധകർ രാധാരാവിയെ സോഷ്യൽ മീഡിയയിൽ പരിക്കുകയാണ്.
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസുമായി ബന്ധപ്പെട്ട് നടന്‍ രാധാ രവി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്ത രാധാരവി,ഒരു സ്മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണെന്നും എന്നാല്‍ ബിഗ് ബജറ്റ് സിനിമ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാനിന്നുമാണ് പിന്നീട് പറഞ്ഞത്.

പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്ക്കെതിരേ സംസാരിച്ച രാധാ രവി, നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുതെന്നും, വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നതിന് കാരണം മറ്റൊന്നുമല്ല,തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കുമെന്നതിനാലാണെന്നും, തമിഴ്സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായിട്ടാണ് അഭിനയിക്കുന്നതെന്നും പറഞ്ഞു. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’- രാധാ രവി പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.