വിദ്യാത്ഥികളെ രണ്ടാംതര പൗരന്മാരായി കാണുന്ന നടപടി തുടരുന്നു.

പാലക്കാട്ടെ നിത്യ സംഭവം

കൊല്ലം: സ്കൂൾ വിദ്യാർത്ഥികളോട് സ്വകാര്യ ബസ്സുകൾ കാട്ടുന്ന ക്രൂരത തുടരുകയാണ്.ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത നന്മയില്ലാത്ത സ്വഭാവം.പാലക്കാട്, ഇടുക്കി,പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടുന്നതുവരെ ബസ്സില്‍ കയറാന്‍ അനുവദിക്കാതെ സ്റ്റാന്‍ഡില്‍ വെയിലത്തു നിര്‍ത്തുന്നത് നടന്നു വരുന്നത്.
ഇതുസംബന്ധിച്ച്‌ വ്യാപക പരാതികള്‍ ഉണ്ടായ പാലക്കാട് ജില്ലയിൽ ഉദ്യോഗസ്ഥന്മാർ പറയുന്നത് പോലും കേൾക്കാത്ത സ്ഥിതിയാണുള്ളത്. പല തവണ നടപടി സ്വീകരിച്ചിട്ടും ക്രൂരത ആവര്‍ത്തിക്കുന്നതായും വരും ദിവസങ്ങളില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന നടത്താനിരിക്കുകയാണ് ഉദ്യോഗസ്ഥന്മാർ.

നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ടക്ടര്‍ ലൈസന്‍സ് അസാധുവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ വ്യക്തമാക്കിയിട്ടുണ്ട്.കണ്ടക്റ്റർ ലൈസൻസ് മാത്രമല്ല, ബസ് പെർമിറ്റുകൾ ക്യാൻസൽ ചെയ്യേണ്ട ഗുരുതരമായ കുറ്റമാണിത്.വിദ്യാത്ഥികളെ രണ്ടാം തര പൗരന്മാരായി കാണുന്ന നടപടിയാണിത്.സ്വാതന്ത്ര്യം കിട്ടി ഇത്രവർഷങ്ങൾ കഴിഞ്ഞിട്ടുംനാടിൻറെ വരും തലമുറയ്ക്ക് പൗരാവകാശം നിഷേധിക്കുന്ന അവസ്ഥ.

നേരത്തെ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനായിരുന്നു കോടതി പറഞ്ഞിരുത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥന്മാർ സ്വകാര്യ ബസ് ഉടമകളുമായി ചേർന്ന് കാക്കാരിശ്ശി നാടകം കളിക്കുകയാണ്. വിദ്യാർത്ഥികളെ വിഡ്ഢികളാക്കുകയാണ്.ഒരു ഗതാഗതമന്ത്രി ഉണ്ടോ എന്നുപോലും അറിയാത്ത സ്ഥിതിയാണിത്.

വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യബസ് ഓപറേറ്റേഴ്സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ഹൈക്കോടതിയിൽ ഹർജിനൽകിയിരിക്കുകയാണ്. കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാട്ടുന്ന അനീതിയെ ചില്ലറയല്ല. വിദ്യാർതട്ടിയുടെ, ഒരു ഇന്ത്യൻ പൗരന്റെ അവകാശത്തെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും കുട്ടികളെ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന പത്രവാര്‍ത്തകൾ ജില്ലകളിൽ ചുമതലപെട്ടവരായി നിയോഗിക്കപ്പെട്ടു, സർക്കാർ ശമ്പളം പറ്റുന്നവൾ പകുതിയല്ല,
മുഴുവൻ സമയവും ഉറക്കത്തിലാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.