പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ


കൊച്ചി: പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്നും ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നുപറഞ്ഞ വൈദിക ട്രസ്റ്റി പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കം സംബന്ധിച്ച സമരം ഏറ്റെടുക്കുമെന്നും അറിയിച്ചു.

അതേസമയം പെരുമ്പാവൂർ പള്ളി തർക്കം സംബന്ധിച്ച്‌ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയപ്പെട്ടു. കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയത്. പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചിട്ടുണ്ട്.

എറണാകുളം ജിലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരു വിഭാഗങ്ങളിൽനിന്നും മൂന്ന് പ്രതിനിധികൾ വീതം പങ്കെടുത്തു. സംഘർഷം ഒഴിവാക്കാൻ പള്ളിയുടെ താക്കോൽ ആർ ഡി ഒയ്ക്ക് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം അത് നിരസിക്കുകയായിരുന്നു. ഇരുവിഭാഗവുമായി കളക്ടർ ഒറ്റയ്ക്ക് ചർച്ച നടത്തിയങ്കിലും ചർച്ച പരാജയപെടുകയായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.