പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി മജിസ്ട്രേറ്റിനും മൊഴിനൽകി, സി പിഎം വെട്ടിലായി.


പാലക്കാട്: ചെര്‍പ്പുളശേരി സിപിഎം ഏരിയാകമ്മിറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍,പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പീഡനത്തിനിരയായ യുവതി മജിസ്ട്രേറ്റിനും പോലീസിനും മൊഴി നല്‍കിയത് സി പിഎമ്മിനെ വെട്ടിലാക്കി.

സിപിഎം ഓഫീസില്‍ വെച്ച് താന്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ്ആരോപണവിധെയനായ പ്രകാശനും സിപിഎമ്മും പറഞ്ഞിരുന്നത്.അതേസമയം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പീഡനത്തിനിരയായ യുവതി ആദ്യം പോലീസിനുംപിന്നീട് മജിസ്ട്രേറ്റിനും മൊഴി നല്‍കിയത്. മൊഴിയില്‍ യുവതി ഉറച്ചുനില്‍ക്കുന്നത് സിപിഎമ്മിന് തീർത്തും തലവേദനയായിരിക്കുകയാണ്. പ്രതി പ്രകാശനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്നു യുവതി പോലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പ്രകാശനെ അറസ്റ്റുചെയ്തത്.

ഈ സാഹചര്യത്തില്‍ യുവതിയെവീണ്ടും വിശദമായ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് പോലീസ് ടീംപറയുന്നത്. ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന പ്രതി പ്രകാശന്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ 16ന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ കണ്ടെത്തുന്നത്. കുഞ്ഞിന്റെ അമ്മയെ തേടിയുളള പോലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഓഫീസിലെ പീഡനത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.

പാര്‍ട്ടി ഓഫീസിലെ പീഡനവിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ്കാലത്ത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുമെന്നതിനാലും, പാർട്ടിമുഖം രക്ഷിക്കാനും ഇരയിൽ സമ്മർദ്ദം ചെലുത്താനും ശ്രമം നടന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പീഡനവിഷയം പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ബിജെപിയും ഉപയോഗിച്ച് തുടങ്ങിയതോടെ കേസ് അന്വേഷണം സി പി എം ഓഫീസിലേക്ക് എത്താതിരിക്കാൻ പല ശ്രമങ്ങളും, സമ്മർദ്ദങ്ങളും ഉണ്ടായി.ഇര തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നത് സിപിഎമ്മിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.