അന്വേഷണം വേഗത്തിലാക്കണമെന്ന് പരാതിക്കാരി, ക്രൈംബ്രാഞ്ച്പ്രതികളാക്കപെട്ട എം എൽ എ മാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നിയമ നടപടികൾ ഉണ്ടായേക്കും.

തീരുവനന്തപുരം : ലൈംഗീകപീഡനക്കേസിൽ ക്രൈംബ്രാഞ്ച്പ്രതികളാക്കപെട്ട മൂന്നു കോൺഗ്രസ് എം എൽ എ മാർക്കെതിരെയും അറസ്റ്റ് ഉൾപ്പടെയുള്ള നിയമ നടപടികൾ ഉണ്ടായേക്കും. ഇവരിൽ രണ്ടു പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാര്ഥികളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹൈബി ഈഡനെതിരായ ബലാത്സംഗ കേസിൻറെ അന്വേഷണം വേഗത്തിലാക്കണമെന്ന് പരാതിക്കാരി ഹൈക്കേടതിയോട് ആവശ്യപ്പെട്ട സാ ഹചര്യത്തിൽ തുടർനടപടികളിലേക്കു കടക്കാൻ സർക്കാരും, ക്രൈം ബ്രാഞ്ചും നിർബന്ധിതമാവുകയാണ്. ഹൈബി ഈഡന്‍ എറണാകുളം മണ്ഡലത്തിലും, അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ഡലത്തിലും യു ഡി എഫ് സ്ഥാനാര്ഥികളാണ്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തത്തിരുന്നത്. ആരോപണവിധേയരായ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അവർ മത്സരിക്കുന്ന ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നും, പരാതിക്കാരി ഭീഷണി മുഴക്കിയിരുന്നു.സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്.
എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹൈബി ഈഡനെതിരായ ബലാത്സംഗ കേസിൻറെ അന്വേഷണം വേഗത്തിലാക്കണമെന്ന് പരാതിക്കാരി ഹൈക്കേടതിയോട് ആവശ്യപ്പെട്ടതാന് സോളാർ ഇടപാടുമായി ഉണ്ടാകുന്ന ഒടുവിലത്തെ സംഭവ വികാസം.
ക്രൈംബ്രാഞ്ച് ഹൈബിഈഡനെതിരെ എടുത്ത കേസിൻറെ അന്വേഷണം വേഗത്തിലാക്കണമെന്നാണ് പരാതിക്കാരികോടതിയോട് ആവശ്യമുന്നയിച്ചിട്ടുള്ളത്. പ്രതി സ്വാധീനമുള്ള ആളായതിനാല്‍ കേസില്‍ നടപടി വൈകുന്നെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എറണാകുളം എം.എല്‍.എകൂടിയായ ഹൈബി ഈഡനെതിരെ കേസെടുത്തത്.ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനാണ് കേസ്. അടൂര്‍ പ്രകാശിനും, എപി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു.
പരാതിക്കാരി കോടതിയെ സമീപിച്ചതോടെ സോളാർ വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.ക്രൈം ബ്രാഞ്ച് എടുത്ത കേസ് വേഗത്തിലാകുക എന്നുപറഞ്ഞാൽ അറസ്റ്റ് , ചോദ്യം ചെയ്യൽ, കുറ്റപത്രം നൽകുക, ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവണം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.