ഓട്ടിസം നൽകിയ ജീവിതനൊമ്പരങ്ങൾക്ക്, ലിസ സ്വാന്തനമാകുന്നു,


ലീഡേഴ്‌സ് ആൻഡ് ലാഡർസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം [ലിസ]


കോട്ടയം: ഓട്ടിസം നൽകിയ ജീവിത നൊമ്പരങ്ങൾക്ക് ജീവകാരുണ്യ പാഠശാലയാവുകയാണ് ലിസ. മൂന്ന് സുഹൃത്തുക്കളുടെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ജീവകാരുണ്യ സംരംഭം. അത് അനുദിനം വളരുകയാണ്. ചിറകുകളടിച്ചുപറക്കുന്ന നൻമയുടെ പ്രതീകമായി പ്രകാശിക്കുകയാണ്.കോട്ടയം ജില്ലയിലെ കോതനല്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ‘ലിസ’ ഇന്ന് സമാന സ്ഥാപനങ്ങൾക്ക് മുഴുവൻ മാതൃകയാണെന്ന് മാത്രമല്ല, അവർകൂടി ഒരു പാഠശാലയായി കാണേണ്ടതെന്ന് തന്നെ പറയാം.

സാബു തോമസ്,ജലീഷ് പീറ്റർ,മിനു ഏലിയാസ്

ലീഡേഴ്‌സ് ആൻഡ് ലാഡർസ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം [ലിസ] ചുരുങ്ങിയ സമയത്തിനുള്ളിൽ ജനഹൃദങ്ങളിൽ സ്ഥാനം നേടുകയായിരുന്നു. ഈ ഇന്റർനാഷണൽ സ്കൂൾ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ സാബു തോമസ്,വിദ്യാഭ്യാസ വിദഗ്ദ്ധനായ ജലീഷ് പീറ്റർ ,ഒരു എന്റർപ്രണറായ മിനു ഏലിയാസ് ,എന്നിവരാണ് ഈ ജീവകാരുണ്യ വിദ്യാഭ്യാസകേന്ദ്രത്തിന്റെ സൂത്ര സൂത്രധാരകർ. സാബു തോമസ് ഫിനാൻസ്, മാർക്കറ്റിംഗ് മേഖലയിലും, ജലീഷ് പീറ്റർ വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, ബ്രാൻഡിംഗ്, പബ്ലിക് റിലേഷൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലും,.മിനു ഏലിയാസ് ‘കേക്ക് വാക്കേഴ്സ്’ എന്ന കമ്പനിയുടെ മാനേജിംഗ് പാർട്ട്ണറും, മീഡിയ കൺസൾട്ടന്റുമായി പ്രവർത്തിക്കുന്നു.

കേരളത്തിലെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളാണ് ലിസ . തിങ്കൾ മുതൽ ശനി വരെ രാവിലെ 9.45 മുതൽ വൈകിട്ട് നാല് വരെയാണ് സ്കൂളിലെ ക്ലാസ്സുകൾനടക്കുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെയാണ് സ്കൂളിന്റെ പ്രവർത്തന സമയം. പഠനം, തെറാപ്പി, സ്കിൽ പരിശീലനങ്ങൾ, കെയറിംഗ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ലിസയിൽ ആവിഷ്കരിച്ചിരിക്കുന്നതെന്നതാണ് എടുത്തുപറയാനാവുന്ന പ്രത്യേകത. രാവിലെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സിലബസ് അധിഷ്ടിതമായ പഠനം വൈകിട്ട് ദേശീയഗാനത്തോടെ അവസാനിക്കും.

ഒരു ക്ലാസ്സിൽ അഞ്ച് കുട്ടികൾ. അഞ്ച് കുട്ടികൾക്ക് ഒരു ടീച്ചർ. സാധാരണ നൽകുന്ന വിദ്യാഭ്യാസത്തിന് പുറമെ സ്പീച്ച് തെറാപ്പി,ഒക്യുപ്പേഷണൽ തെറാപ്പി, പ്ളേ തെറാപ്പി,യോഗ, സെൻസറി ഇന്റഗ്രേഷൻ,ഫിസിയോ തെറാപ്പി, ആർട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, തുടങ്ങിയ തെറാപ്പികളും കുട്ടികൾക്ക് ലഭ്യമാക്കുന്നു എന്നതാണ് എടുത്ത് പറയേണ്ടത്. പ്രിൻസിപ്പലിനൊപ്പം 14 അധ്യാപക-അനധ്യാപകരാണ് സ്കൂളിൽ സേവനമനുഷ്ഠിക്കുന്നത്.

രണ്ടേമുക്കാൽ ഏക്കർ കാമ്പസിൽ 20,000 സ്ക്വയർ ഫീറ്റ് കെട്ടിടത്തിലാണ് സ്കൂലിന്റെ പ്രവർത്തനം. അമ്പത് കുട്ടികളെ ഉൾക്കൊള്ളുന്ന ക്ലാസ് റൂമുകളാണ് സ്കൂളിൽ ഉള്ളത്. സമാനമായ സ്കൂളുകളിൽ കുടുസ്സു മുറികളിൽ ഇട്ടാവട്ടത്ത് ജീവകാരുണ്യത്തിന്റെ പേരുപറഞ് ഓട്ടിസം സ്കൂളുകൾ നടക്കുമ്പോളാണ് ഇതെന്ന് ഓർക്കണം. ലാറി ബേക്കർ സ്റ്റൈലിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകളും കംപ്യൂട്ടർ ലാബും ക്രമീകരിച്ചിട്ടുണ്ട്. 2018 ഒക്ടോബർ 19നാണ് ലിസ ആരംഭിച്ചത്. മൂന്ന് സംരംഭകരുടെ കയ്യിൽ നിന്നും മുടക്കുന്ന പണത്തിനൊപ്പം, കുട്ടികളിൽ നിന്നും ലഭിക്കുന്ന ഫീസും മാത്രമാണ് ചെലവുകൾക്ക് ഉപയോഗിക്കുന്നത്.
എല്ലാ മാസവും നാലാം ശനിയാഴ്ച മാതാപിതാക്കളുടെയും അധ്യാപകരുടെയും മീറ്റിംഗ് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് അധ്യാപകരും മാതാപിതാക്കളും ഒത്ത് ചേരുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും. ലിസ ഇന്റർനാഷണൽ സ്കൂളിലെ കുട്ടികളെ കാണാൻ ടൂറായി വരുന്നത് മാനേജ്മെന്റ് അനുവദിക്കില്ല. സ്കൂളിലെ കുട്ടികളുടെ ഫോട്ടോയെടുക്കാനും അനുവദിക്കില്ല.

കുട്ടികൾ മാതാപിതാക്കളുടെ കൂടെ വളരണമെന്നതാണ് സ്കൂൾ മാനേജുമെന്റിന്റെ കാഴ്ചപ്പാട്. അതിനായി സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചുവരുന്നു. ഭാവിയിൽ സ്ഥാപനത്തെ ഒരു റിസർച്ച് സെന്ററായി ഉയർത്താനാണ് ഉദ്ദേശം. ലിസയുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും വരുമാനത്തിനുമായി കാമ്പസിൽ എൽ കെ ജി മുതൽ നാല് വരെയുള്ള സാധാരണ സ്കൂൾ, സി.എ. പരിശീശന കേന്ദ്രം, കരിയർ ഗൈഡൻസ് സെൻറർ എന്നിവ ആരംഭിക്കുകയാണ്. പി എസ് സി മുൻ ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ നൽക്കുന്ന നിർദേശങ്ങൾക്കനുസൃതമായാണ് സ്കൂൾ ഇന്ന് ഓരോ പടവുകളും കയറുന്നത്. സാധാരണ ഓട്ടിസം ബാധിതരായ കുട്ടികളെസാധാരണ സ്കൂളുകളിൽ പഠിപ്പിക്കാൻ അനുവദിക്കാറില്ല. ആ അവസ്ഥ മാറ്റി നോർമൽ സ്കൂളിൽ പഠിക്കുവാൻഅവരെ പ്രാപ്തരാക്കുകയാണ് ലിസയിൽ ചെയ്യുന്നത്. രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള പരിശീലനത്തിലൂടെ അത് സാദിക്കും എന്നാണ് ലിസ തെളിയിക്കുന്നത്. സ്കൂളിന്റെ ദിനചര്യകളും ചിട്ടവട്ടങ്ങളും,സ്കൂളിന് സ്വന്തമായി ചിട്ടപ്പെടുത്തിയ സിലബസും,ഇതിനു സഹായക മാകുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.