തിരഞ്ഞെടുപ്പിൽ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കുന്ന തിനെതിരെ ഹൈക്കോടതി യുടെ കർശന നിർദേശം.

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി കർശന നിർദേശം. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഒരുകാരണവശാലും ഫ്‌ളക്‌സുകള്‍ നിക്ഷേപിക്കാന്‍ പാടില്ല. ഇക്കാര്യങ്ങളിൽ ജില്ലാ കളക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. നീക്കം ചെയ്യുന്ന ഫളക്‌സ് ബോര്‍ഡുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരിച്ചേല്‍പ്പിക്കണം.

കോടതി ഉത്തരവറിയാതെ, നിരക്കുന്ന ഫ്ളക്സ് പ്രചാരണ ബോർഡുകൾ:
മാവേലിക്കര മണ്ഡലത്തിലെ തലച്ചിറ, കൊല്ലം മണ്ഡലത്തിലെ പുനലൂർ ഭാഗങ്ങളിൽ നിന്ന്..

നിയന്ത്രണങ്ങളില്ലാതെ പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്‌. ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ അതാത് സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു നിർദേശമുണ്ട്. തുടര്‍ന്ന് സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുകയും വേണം. പിടിച്ചെടുക്കുന്ന ഫള്ക്‌സുകള്‍ പൊതുസ്ഥലത്ത് കൂട്ടിയിടുവാൻ പാടില്ല. പ്രകൃതിക്ക് ദോഷമല്ലാത്ത വിധത്തില്‍ അവ നശിപ്പിച്ചുകളയണം. ഫള്ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവു എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദകരമായ ബോര്‍ഡുകള്‍ മാത്രമെ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കാവു എന്ന് ഡിവിഷന്‍ ബെഞ്ചും ഉത്തരവിറക്കിയിരുന്നതാണ് . ഇത് കൂടുതല്‍ കർശനമായി നടപ്പാക്കുന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ തോതിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതായി ആക്ഷേപം ഉയരുന്നതിടെയാണ് കോടതിയുടെ സുപ്രധാനമായ ഉത്തരവുണ്ടായിരിക്കുന്നതു. അതാതുജില്ലാകളക്ടർമാരാണ് ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.