ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി.

കൊച്ചി: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് എം. സൂസപാക്യം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സഭാവിശ്വാസികളോട് ആവശ്യപ്പെടുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സി.ബി.സിയുടെ നിലപാടാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

അക്രമ രാഷ്ട്രീയത്തിന് മുതിരുന്നത് ജനാധിപത്യ സംസ്‌കാരത്തില്‍ പതംവരാത്ത മനസ്സുകളാണെന്നു കുറ്റപ്പെടുത്തുന്ന സർക്കുലർ അക്രമരാഷ്ട്രീയ പാർട്ടികളോടുള്ള വിയോജിപ്പ് വ്യത്യമാക്കുന്നതാണ്. മതത്തിന്റെയോ ഭാഷയുടേയോ സമുദായത്തിന്റേയോ സമ്പത്തിന്റെയോ ഭക്ഷണരീതിയുടേയോ പേരില്‍ സാമൂഹ്യ വിവേചനത്തിനോ ശാരീരിക ആക്രമണത്തിനോ ഒരാളും ഇരയാകേണ്ടി വരരുതെന്നും, മനുഷ്യജീവന്റെ മൂല്യവും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍പക്കാത്ത നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടണമെന്നും പറയുന്നുണ്ട്..

കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ സവിശേഷബന്ധമോ പ്രത്യാശാസ്ത്ര ആഭിമുഖ്യമോ ഇല്ല. സഭാംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടാറുമില്ല. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും, ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സർക്യൂലർ ഏപ്രില്‍ ഏഴിന് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദേവാലയങ്ങളിലും വായിക്കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.