ബിഷപ്പ് ഫ്രാങ്കോ കേസ്: സാക്ഷികളെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി തെളിവുകൾ നിർജീവമാകാൻ ആസൂത്രിതമായ നീക്കം .

കോട്ടയം: ബിഷപ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസ് പുതിയ വഴിത്തിരിവിലേക്ക്.ബിഷപ്പിനെ കേസിൽ നിന്നും രക്ഷിക്കാൻ, ഇരകളെയും സാക്ഷികളെയും ഇരയെ സഹായിക്കുന്നവരെയും തുടർച്ചയായി മാനസിക സംഘർഷത്തിലാക്കിയും, മാനസികമായി പീഡിപ്പിച്ചും, തെളിവില്ലാതാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ തെളിവുകൾ നിർജീവമാകാനും, തെളിവില്ലാതാക്കാനുമുള്ള ശ്രമം.
കേസിനു തെളിവ് നൽകുകയും സാക്ഷിമൊഴി നൽകുകയും ചെയ്യേണ്ട കന്യാസ്ത്രീകളെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് സഭയുടെയും,ബിഷപ്പ് ഫ്രാങ്കോയുടെയും ആസൂത്രിതമായ നീക്കമായിട്ടു വേണം വിലയിരുത്താൻ.

സന്യാസിനി സഭയായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവ് ഉടൻ അനുസരിക്കാനാണ് സിസ്റ്റര്‍ ലിസി വടക്കേലിന് ഇപ്പോൾ നിർദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ബിഷപ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിൽ മൊഴിമാറ്റാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ലിസ്സി വടക്കേലാണ് വെളിപ്പെടുത്തിയിരുന്നത്.മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കൽപ്പനയെന്നും,പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേൽ ആരോപിച്ചിരുന്നതും, ഈ കേസിൽ ശ്രദ്ധേയമാണ്. മാർച്ച് 31നകം വിജയവാഡയിൽ ലിസ്സി വടക്കേൽ എത്തണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ നിർദേശിച്ചിരിക്കുകയാണ്.

മൂവാറ്റുപുഴ ജ്യോതിഭവനിലെ ഇപ്പോഴത്തെ താമസം അനധികൃതമാണ്. ഉടൻ മഠം ഒഴിയണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ നിർദ്ദേശിച്ചിരിക്കുന്നു. കന്യാസ്ത്രീയെ കൗൺസിലിംഗ് ചെയ്യുന്ന സമയത്തു ബലാത്സംഗ വിവരം അറിഞ്ഞിരുന്നുവെങ്കിൽ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയ‍റിന്റെ കത്ത് ചോദിക്കുന്ന കത്തിൽ തന്നെ സിസ്റ്റർ ലിസ്സി വടക്കേലിനു കൗണ്സിലിംഗ് നടത്താൻ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും കന്യാസ്ത്രീയ്ക്ക് ഉചിതമായ നിർദേശം നൽകുന്നതിൽ വീഴ്ച വരുത്തിയ ലിസ്സി വടക്കേൽ ചെയ്തത് കുറ്റമാണെന്നും വിചിത്രമായ കത്തിൽ പറയുന്നുണ്ട്.

മരുന്നും ഭക്ഷണവും നൽകുന്നില്ലെന്ന സിസ്റ്റർ ലിസ്സി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സന്യാസിനി സഭ പറയുന്നത്. മറ്റ് സന്യാസികൾക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും ലിസിയ്ക്കും നൽകുന്നുണ്ടെന്നും,ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ മൊഴി നൽകുന്നതിൽ നിന്ന് സിസ്റ്റർ ലിസ്സി വടക്കേലിനെ വിലക്കിയിട്ടില്ലെന്നുംസഭ പറയുന്നു. അതേസമയം കേസിൽ മൊഴിനൽകേണ്ട സാക്ഷിയെ വിജയവാഡയിലേക്ക് എന്തിന് മാറ്റുന്നു എന്നതിന് വ്യക്തതമായ കാരണം കത്തിൽ പറയുന്നില്ലെന്നു മാത്രമല്ല ലിസിക്ക് ആവശ്യം ചികിത്സയും പരിചരണവും വിശ്രമവും നല്കാൻ എഫ്സിസി വിജയവാഡ പ്രോവിന്‍സ് ഒരുക്കമാണെന്നും പറയുന്നു എന്നതാണ് രസകരമായ വസ്തുടുത. ഇനി വിജയവാഡയിലേക്ക് പോവുകയാണ് സിസ്റ്റർ ലിസ്സി വടക്കേൽ ചെയ്യേണ്ടതെന്നും വിശദമാക്കുന്ന സന്യാസിനി സഭ, വനിതാ പോലീസിനെ മഠത്തിൽ താമസിപ്പിക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലിസി വടക്കേലിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.