അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതി ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി.


ന്യൂഡൽഹി : സുപ്രീകോടതിയിലെ പ്രശസ്ത അഭിഭാഷകൻ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതി ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. വിളക്കിൻറെ അടിസ്ഥാനത്തിൽ അടുത്ത ഒരു വർഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതിയിൽ ഒരു കേസിലും ഹാജരാകാനാവില്ല. അഡ്വ. മാത്യൂസ് നെടുമ്പാറ നിരുപാധികം മാപ്പപേക്ഷിച്ചിട്ടും,പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കനത്ത നടപടിഉണ്ടായത്. മാത്യു നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ്ന രിമാനെയും,സുപ്രീംകോടതി ജഡ്‍ജിയായ രോഹിൻടൺ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതാന് പ്രശ്നമായത്. ശബരിമല സ്ത്രീപ്രവേശനവിധിയെ എതിർത്ത് സുപ്രീംകോടതിയിൽ ഹർജികൾ നൽകിയഅഭിഭാഷകനാണ് അഡ്വ. മാത്യൂസ് നെടുമ്പാറ.
സംഭവത്തോടെ സുപ്രീംകോടതിയിൽ ശബരിമലക്കേസുൾപ്പടെ നിരവധി കേസുകളിൽ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് ഹാജരാകാനാകില്ല.

ജസ്റ്റിസ് രോഹിൻടൺ നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവർ അംഗങ്ങളായ ബഞ്ചാണ് മാത്യൂസ് നെടുമ്പാറയെ സുപ്രീംകോടതിയിൽ നിന്ന് വിലക്കിയത്. കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ നെടുമ്പാറയ്ക്ക് വിധിച്ചെങ്കിലും അത് കോടതി തൽക്കാലം മരവിപ്പിക്കുകയായിരുന്നു. സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്‍ജിമാർക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നെടുമ്പാറയ്ക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അഡ്വ. മാത്യൂസ് നിരുപാധികം കോടതിയ്ക്ക് മുമ്പാകെ മാപ്പപേക്ഷിച്ചു. സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരെ കോടതിമുറിയിൽ വച്ച് ആരോപണങ്ങളുന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉൾപ്പടെ മൂന്ന് അഭിഭാഷകർക്ക് എതിരായ കോടതിയലക്ഷ്യഹർജികൾ ഇനി ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാകും കേൾക്കുക.

നേരത്തേ കോടതിയലക്ഷ്യക്കേസിൽ മാത്യൂസ് നെടുമ്പാറ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയവും നൽകി. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ആദ്യം ബഞ്ച് മാറ്റണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടത്.ഈ ആവശ്യം കോടതി തള്ളി. തുടർന്ന് അഡ്വ. മാത്യൂസ് നിരുപാധികം കോടതിയ്ക്ക് മുമ്പാകെ മാപ്പപേക്ഷിച്ചെങ്കിലും ഇത് പരിഗണിക്കാതെയാണ് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.