കയ്‌പേറിയ അനുഭവങ്ങളുടെ വേദനക്കൂട്ടുകളുമായി, പ്രശസ്ത കവയിത്രിയും കഥാകൃത്തുമായിരുന്ന അഷിത യാത്രയായി.

തൃശൂർ:ഒട്ടേറെ ശ്രദ്ധേയമായ കഥകളും, കവിതകളും മലയാള സാഹിത്യ ലോകത്തിനു സമ്മാനിച്ച പ്രശസ്ത കവയിത്രിയും കഥാകൃത്തുമായിരുന്ന അഷിത അന്തരിച്ചു. 63 വയസായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായികിടപ്പിലായിരുന്നു.

‘ ഇത് ഞാനായിരുന്നു’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ എഴുത്തുകാരൻ ശിഹാബുദ്ദീ ൻ പൊയ്ത്തുംകടവുമായി അഷിത നടത്തിയ ദീർഘ സംഭാഷണം ഞെട്ടലോടെയും വേദനയോടെയുമാണ് സഹൃദയ ലോകം ഏറ്റുവാങ്ങിയത്.ജീവിതത്തിൽ അഷിത ഏറ്റുവാങ്ങിയ കയ്‌പേറിയ അനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു ആ തുറന്നു പറച്ചിൽഎന്ന് തന്നെ പറയാം.

കഥയ്ക്കു പുറമെ കവിത, നോവലൈറ്റ്,ബാലസാഹിത്യം പരിഭാഷ, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ എഴുതിയിട്ടുണ്ട്. വിസ്മയചിഹ്നങ്ങൾ,മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടിൽ, അപൂർണ്ണ വിരാമങ്ങൾ, അഷിതയുടെ കഥകൾ, പുഷ്കിന്‍ കവിതകളുടെ വിവര്‍ത്തനം, പദവിന്യാസങ്ങള്‍ (റഷ്യന്‍ കഥകളുടെ പരിഭാഷ), മീരാഭജനുകള്‍,താവോ: ഗുരുവിന്റെ വഴി, രാമായണം കുട്ടികൾക്ക്, ഭാഗവതം കുട്ടികള്‍ക്ക്, അഷിതയുടെ ഹൈക്കു കവിതകള്‍, റൂമി പറഞ്ഞ കഥകള്‍,മയില്‍‌പ്പീലി സ്പര്‍ശം, താവോ തേ ചിംഗ്, ശിവേന സഹനർത്തനം (വചനം കവിതകള്‍), ഹൈഡി (പരിഭാഷ), 365 കുഞ്ഞുകഥകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, അഷിതയുടെ കത്തുകള്‍, തുടങ്ങിയവയാണ് പ്രധാന കൃതികൾ.

അഷിതയുടെ കഥകൾ എന്ന സമാഹാരത്തിന് 2015 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു . ലളിതാംബിക അന്തർജനം അവാർഡ്,ഇടശേരി അവാർഡ്, പത്മ രാജൻ പുരസ്‌കാരം, എന്നിവയും അഷിത നേടിയിട്ടുണ്ട്.

കഴങ്ങോടത്ത് ബാലചന്ദ്രൻ നായരുടെയും,തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5ന് ജനിച്ച അഷിത ഡെൽഹിയിലും ബോംബെയിലുമായിലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ഭർത്താവ് കെ.വി. രാമൻകുട്ടി. ഉമയാണ് മകൾ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.