മിഷന്‍ ശക്തിലൂടെ ഇന്ത്യ ഉപഗ്രഹ വേധമിസൈല്‍ ശക്തിയാകുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറി.

ന്യൂഡല്‍ഹി: മിഷന്‍ ശക്തി എന്നു പേരിട്ട ദൗത്യത്തിലൂടെ ഇന്ത്യ ഉപഗ്രഹ വേധമിസൈല്‍ ശക്തിയാകുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറി. മൂന്ന് മിനിട്ടിനുള്ളിലാണ്ദൗത്യംപൂര്‍ത്തിയാക്കിയത്. മൂന്ന് മിനിട്ടിനുള്ളിൽ എ-സാറ്റ് എന്ന മിസൈൽ ഉപഗ്രഹത്തെ തകര്‍ക്കുകയായിരുന്നു.ഇന്ത്യതദ്ദേശീയമായാണ് ഈ മിസൈല്‍ രൂപകല്‍പന ചെയ്തത്.
രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സുപ്രധാന നേട്ടം ഇന്ത്യ കൈവരിച്ചതായി വെളിപ്പെടുത്തിയത്. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇനി സാധിക്കും. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നത്. ഇതോടെ കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തും ഇന്ത്യ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞു. ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹം തകര്‍ക്കാനുള്ള ശക്തിയാണ് ഇന്ത്യ സ്വായത്തമാക്കിയത്.

പ്രതിരോധ രംഗത്തും സാമ്പത്തിക വളര്‍ച്ചയിലും സാങ്കേതിക പുരോഗതിയിലും മിഷന്‍ ശക്തിയിലൂടെ നിര്‍ണായക ചുവടുവയ്പ്പാണ് ഇന്ത്യ നടത്തിയത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാര്‍ച്ച് 27 എന്ന ഈ ദിവസം ഇന്ത്യയുടെ ചരിത്രപരമായ ചുവടുവയ്പ്പായി കാലം വിലയിരുത്തും. എ-സാറ്റ് മിസൈല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ശക്തി പകരുന്നതാണ്. ഈ മിസൈല്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ബഹിരാകാശ യുദ്ധത്തിന് ഇന്ത്യ എതിരാണ്. ഈ പരീക്ഷണം നിലവിലെ ഒരു നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും എതിരല്ല.
എല്ലാ രാജ്യത്തും വരുംതലമുറകള്‍ക്ക് ഓര്‍ത്തിരിക്കാനുള്ള ചരിത്രപരമായ അഭിമാന നിമിഷങ്ങളുണ്ടാകും. ഇന്ത്യയ്ക്ക് ഇന്ന് അത്തരമൊരു ദിവസമാണ്. ഇന്ത്യ എ-സാറ്റ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. മിഷന്‍ ശക്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
അസാധാരണ വേഗവും സൂഷ്മതയും ആവശ്യമുള്ള മിഷന്‍ ശക്തി ഏറെ സങ്കീര്‍ണമാണ്. ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ വൈധഗ്ധ്യമാണ് ഇതിലൂ വ്യക്തമായിരിക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.