വീടിന്റെ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം സൂര്യാഘാതത്തിൽ കത്തിക്കരിഞ്ഞു.


തൃശൂർ : വടക്കാഞ്ചേരിയിലെ ഒരു വീടിന്റെ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം സൂര്യാഘാതത്തിൽ കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയില്‍ ചൊവ്വാഴ്ച 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

ഇതിനു മുന്‍പ് തൃശൂര്‍ 40 ഡിഗ്രി രേഖപ്പെടുത്തിയത് 1996 മാര്‍ച്ച്‌ 24ന് ആണ് . സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്.. പകല്‍ 11 മുതല്‍ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം.താപനില ഇനിയും ഉയര്‍ന്നാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ പൊള്ളലിനു സമാനമായ നീറ്റല്‍ അനുഭവപ്പെടാം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.