വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ സി പി എം ഊർജിതശ്രമം തുടങ്ങി


കൊല്ലം: വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ സി പി എം ഊർജിതശ്രമം തുടങ്ങി. ബിഡിജെഎസും തുഷാർ വെള്ളാപ്പള്ളിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽത്തന്നെ എന്ന് ഉറപ്പിച്ച സാഹചര്യത്തിൽ വെള്ളാപ്പള്ളിയെയെങ്കിലും കൂടെനിർത്താനുള്ള തന്ത്രപ്പാടിലാണ് സി പി എം.
എസ് എൻ ഡി പി യിലെ വോട്ടുകളിൽ തുഷാർ ശക്തമായ നിലപാടെടുത്താൽ യു ഡി ഫിന് പോകുന്നത് കഴിച്ച്‌ 80 ശതമാനത്തിലേറെ എൻ ഡി എ ക്കു മറിയും. എസ് എൻ ഡി പി വോട്ടുകളിൽ യു ഡി ഫിന് പോകുന്നത് കഴിച്ച്‌ 50 ശതമാനം എങ്കിലുമാണ് വെള്ളാപ്പള്ളിയെ ഒപ്പം നിർത്തുന്നത് വഴി സി പി എം ഇപ്പോൾ ലക്ഷ്യമിടുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താനല്ല ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ നേരിട്ട് വീട്ടിലെത്തി കാണുകയും,എസ്എൻഡിപി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തുകയുമുണ്ടായി.ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി വനിതാമതിലിന്‍റെ സംഘാടകസമിതിയുടെ ചെയ‍ർമാനാക്കി ശബരിമലയെച്ചൊല്ലി കേരളത്തിലുയർന്ന പ്രതിഷേധത്തിനു ഒരു പരിധിവരെ തടയിട്ടു. എന്നാൽ സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് വിധി നടപ്പാക്കണമെന്ന തരത്തിൽ വാദിച്ചപ്പോൾ വെള്ളാപ്പള്ളി നിലപാട് മാറ്റുകയായിരുന്നു. സർക്കാരിനെതിരെ വെള്ളാപ്പള്ളി വിമർശനം നടത്തി .കേരളത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക നിർദേശപ്രകാരം, ബിഡിജെഎസ്സുമായി സീറ്റ് വിഭജനചർച്ചകൾ ബിജെപി സജീവമാക്കുകയും,എട്ട് സീറ്റ് വരെ ചോദിച്ച ബിഡിജെഎസ്സിന്‍റെ പല ആവശ്യങ്ങളിലും സംസ്ഥാനബിജെപി ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും ഈഴവ വോട്ട് ബാങ്ക് ഉറപ്പിക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയുമായിരുന്നു.
ഈഴവ വോട്ട് ബാങ്ക് എൻഡിഎ ഉറപ്പിച്ചത് തെരെഞ്ഞെടുപ്പിൽ സി പി എം നെ യാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് . ഒപ്പം എൻ എസ് എസിനെ വെറുപ്പിച്ചതിന്റെ തിരിച്ചടിയും,കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് എം. സൂസപാക്യം പുറത്തിറക്കിയ സര്‍ക്കുലരിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നതുംസി പി എം നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്. ഇതിനൊക്കെ പിറമേയാണ്‌ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെകിൽ ഉണ്ടാകാവുന്ന രാഹുൽ താരംഗം എന്നതും ഓർക്കണം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.