ക്രിമിനൽ കേസുകൾ സ്ഥാനാർഥികൾ പരസ്യപ്പെടുത്തിയില്ലെങ്കിൽ കോടതിയലക്ഷ്യമെന്ന് : ടിക്കാറാം മീണ

തിരുവനന്തപുരം: ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

നിശ്ചിത ഫോർമാറ്റിൽ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നു തവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയിൽ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം കൊടുക്കേണ്ടത്.
ടി.വി പരസ്യത്തിൽ അച്ചടിരേഖ ടി.വിയിൽ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. ടി.വിപരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം. ടി.വിയിൽ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്.

ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിൽപെടുത്തും.സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും നിർദ്ദിഷ്ട സി 4, സി 5 ഫോർമാറ്റിലെ ഫോറത്തിലാണ് പരസ്യപ്പെടുത്തേണ്ടത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.