മൊറട്ടോറിയം ഫയലിന്റെ കാര്യത്തിൽ ഭരണപരമായ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍പാലിച്ചില്ല,അവർക്കെന്ത്കർഷകരും,ആത്‌മഹത്യകളും


തിരുവനന്തപുരം: കർഷകരുടെ കാർഷിക കടങ്ങളുടെ കാര്യത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു.എട്ടോളം കർഷക ആത്‌മഹത്യകൾ നടന്ന നാട്ടിൽ പ്രളയാന്തര ഇടുക്കിയിൽ മാത്രം കാർഷിക വിളകൾ നശിച്ചതും വിലത്തകർച്ചയും നിമിത്തം വായ്പ തിരിച്ചടവ് മുടങ്ങിയ 15,000ത്തോളം പേർക്ക് ബാങ്കുകൾ നോട്ടീസ് അയച്ചത് മൂലം ജപ്തി ഭീക്ഷണി നേരിടുന്ന സാഹചര്യത്തിലാണ് ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി പെരുമാറിയത്.

മൊറട്ടോറിയം ഫയല്‍ തിരിച്ചയച്ചത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് ജോലി ചെയ്യാന്‍ കമ്മീഷനാകില്ലെന്നും,
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കേണ്ട സാഹചര്യം വ്യക്തമാക്കാതെയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയതെന്നും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറയുകയുണ്ടായി. ഫയലുകള്‍ അയക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. ഭരണപരമായ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. ഫയലുകള്‍ പഠിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണ്. കമ്മീഷന് പോസ്റ്റ് ഓഫീസ് ജോലി ചെയ്യാനാകില്ല. ഫയലുകളില്‍ കൃത്യമായ നിര്‍ദേശമുണ്ടാകണം. ഇല്ലെങ്കില്‍ നിരസിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ തടസ്സങ്ങള്‍ ഉണ്ടാക്കില്ല. സര്‍ക്കാരിനെ സഹായിക്കാന്‍ തയാറാണ്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നുമാണ് ടിക്കാറാം മീണ പറഞ്ഞിട്ടുള്ളത്.

അതേസമയം,മൊറട്ടോറിയം ഉത്തരവ് വൈകിയാൽ ബാങ്കുകൾ വീണ്ടും ജപ്തി നോട്ടീസുകൾ അയക്കുമോ എന്ന ആശങ്കയിലാണ് കർഷകര്‍. മൊറട്ടോറിയം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ വായ്പ തിരിച്ചടപ്പിക്കാൻ പുതുതന്ത്രവുമായി ബാങ്കുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വായ്പ എടുത്തവരുടെ വീടുകളിൽ സൗഹൃദ സന്ദർശനമെന്ന വ്യാജേനയെത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ.

തിരിച്ചടവ് മുടങ്ങിയ 15,000ത്തോളം പേർക്കാണ് ബാങ്കുകൾ നോട്ടീസ് അയച്ചിരിക്കുന്നത്. ബാങ്കുകളുടെ സമ്മർദ്ദത്തിൽ ഗതിമുട്ടി എട്ട് കർഷകർ ആത്മഹത്യ ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ബാങ്കേഴ്സ് സമിതി വിളിച്ച് ചേർത്ത് കാർഷിക കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഈ ഉത്തരവു സംബന്ധിച്ച ഫയൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനായി അയച്ചതാകാട്ടെ ആക്കാനും വേണ്ടി ഓക്കാനിക്കുന്ന നിലയിലായിരുന്നു. ഭരണപരമായ ഉത്തരവാദിത്വത്തിനു പുല്ലുവില കൊടുത്താണ് ഫയൽ കമ്മിഷന് നൽകിയത്.കർഷകർക്കും ,കർഷക ആത്‌മഹത്യകൾക്കും ഞങ്ങൾക്കെന്തുകാര്യമെന്ന മട്ടിൽ…

അജി വള്ളിക്കീഴ്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.