പത്ത് കൊടിയുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തൻ ഫാദർ ആന്‍റണി മാടശ്ശേരി അറസ്റ്റിലായി.

ജലന്ധർ: കണക്കിൽപ്പെടാത്ത പണം കൈവശം വെച്ചതിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തൻ ഫാദർ ആന്‍റണി മാടശ്ശേരി അറസ്റ്റിലായി. ജലന്ധർ രൂപതയിലെ മലയാളി വൈദികനായ ഫാദർ ആൻറണി മാടശ്ശേരിയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജലന്ധറിലെ ഫ്രാൻസിസ്കൻ റെസിഡൻസിൽ നിന്നാണ് ഫാദർ ആന്‍റണി മാടശ്ശേരിയെ പിടികൂടിയത്. ഇയാളിൽ നിന്ന് കണക്കിൽപ്പെടാത്ത പത്ത് കോടിയോളം രൂപ പിടിച്ചെടുത്തു. കന്യാസ്ത്രീയുടെ പീഡനപരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്ന വൈദികനാണ് ആന്‍റണി.

രഹസ്യ വിവരത്തെ തുടർന്ന് വൈദികവസതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ രേഖകളിൽ ഇല്ലാത്ത പണം കണ്ടെത്തുകയായിരുന്നു. പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഫാദർ ആൻറണി മാടശ്ശേരിയോടൊപ്പം അഞ്ച് പേരെ കൂടെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍പഞ്ചാബ് പോലീസ് കണ്ടെത്തിയകള്ളപ്പണം, ബിഷപ് ഫ്രാങ്കോ മുള ക്കലിന്റെ കേസുമായി ബന്ധപ്പെട്ടു ചില ഉയർന്ന രാഷ്ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നൽകാനായിരുന്നെന്നാണ് വിവരം. ഇവരിൽ നിന്ന് കണ്ടെടുത്ത കണ ക്കിൽപ്പെടാത്ത പണം സീൽ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തുന്നുണ്ട്.

9 കോടി 66 ലക്ഷം രൂപയാണ് പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. മൂന്നു കാറുകളിലായി എത്തിയ ഇവരിൽ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തതായി പഞ്ചാബ് പോലീസാണ് അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്‍റെ നീക്കം തടയാനുള്ള എൻഫോർസ്മെന്‍റ് ഡയറക്ടറേറ്റ് നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി. കസ്റ്റഡിയിലെടുത്തിരിക്കുന്നവരിൽ ഒരു സ്ത്രീയും മുംബൈ സ്വദേശിയും ഉണ്ട്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നു
.Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.