സ്ത്രീധനം നൽകാത്ത കുറ്റത്തിന് 27 കാരിയെ പട്ടിണിക്കിട്ട് കൊന്നു.

ഓയൂര്‍ (കൊല്ലം): കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനവും, മരണവും വീണ്ടും. സ്ത്രീധനം നൽകാത്ത കുറ്റത്തിന് 27 കാരിയെ ഭർത്താവ്കൂടിയറിഞ്ഞു പട്ടിണിക്കിട്ട് ക്രൂരമായി കൊലചെയ്യുകയായിരുന്നു. മാസങ്ങളോളം ഭക്ഷണം നൽകാതെ, യുവതി അവശതയിലായപ്പോൾ പഞ്ചസാരവെള്ളവും, കുതിർത്ത അരിയുമാണ് നൽകിയിരുന്നത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യാണ് ക്രൂരമായി മരണപ്പെട്ടത്. 21നുനടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് .പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്.

ഭക്ഷണം കഴിക്കാതെ ശരീരം ചുരുങ്ങിപ്പോയ യുവതിക്ക് 20 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്തൃവീട്ടുകാരുടെ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിയുന്നത്.സ്ത്രീധനത്തുക നല്‍കാത്തതിന് തുഷാരയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തിരുന്നു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ്പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.