രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിതിരുവനന്തപുരത്ത് പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യത്തില്‍ കാര്യമൊന്നുമില്ല. കേരളത്തില്‍ ഇടതു മുന്നണി മികച്ച വിജയമുണ്ടാക്കും. 2004 ആവര്‍ത്തിക്കും. യെച്ചൂരി അഭിപ്രായപ്പെട്ടു.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനെതിരെ മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പാണക്കാട് ലീഗ് നേതൃയോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. രാഹുലിന്റ വരവിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി രംഗത്തുവരുന്നതും സാഹചര്യം മോശമാക്കുകയാണ്. നിലവിലെ സാഹചര്യം പ്രതിസന്ധി ഉണ്ടാക്കുമെന്നും തീരുമാനം പെട്ടെന്ന് വേണമെന്നും ഹൈദരലി തങ്ങള്‍ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് വന്‍ ഭുരിപക്ഷം ലഭിക്കുന്ന മണ്ഡലത്തിലെ നിലവിലെ അവസ്ഥ ദയനീയമാണെന്ന് യോഗത്തില്‍ ആക്ഷേപം ഉയർന്നു.വയനാട്ടിലെ അനിശ്ചിതത്വം മറ്റ് ചില മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയെന്നാണ് ലീഗിന്റെവിളിയിരുത്തൽ. ദിവസം മുസ്ലിം ലീഗ് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി ലീഗ് വന്നിരിക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.