വയനാട്ടില്‍ മത്സരിച്ചാൽ രാഹുലിനെ പരാജയെപ്പെടുത്തും

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാല്‍ പരാജയെപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിനെ പരാജയപ്പെടുത്താനാകുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും പിണറായി പറഞ്ഞു.
ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല, ഇടതുപക്ഷത്തെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്.’അമേഠിയില്‍ എംപിയായി തുടരുകയും, വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മത്സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്..ബിജെപി മത്സരിക്കുന്ന പ്രദേശങ്ങള്‍ വേറെയുണ്ട്. അവിടെ മത്സരിക്കാമല്ലോ. കേരളത്തിലേക്ക് വരുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമായി മാത്രമേ കാണാന്‍ കഴിയൂ.
ഇടതുപക്ഷത്തെ നേരിടാന്‍ ആരുവന്നാലും അതിനെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്.

ബിജെപിക്കെതിരേയുള്ള പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെങ്കില്‍ ബിജെപിക്കെതിരേയല്ലെ രാഹുല്‍ മത്സരിക്കേണ്ടത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമെന്ന് പറയുന്നത്. ഇപ്പോല്‍ രാഹുല്‍ ഗാന്ധി വന്നാല്‍ രാഹുലിനെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുക. വളരെ ആത്മവിശ്വാസത്തോടെ പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ബി.ജെ.പിക്ക് എതിരായി മത്സരിക്കുകയാണെങ്കില്‍ അതിന് കേരളമായിരുന്നില്ല തിരഞ്ഞെടുക്കേണ്ടത്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഇടതുപക്ഷത്തിനെതിരായ വരവാണെന്ന് മാത്രമേ പറയാനാവൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.