തുഴച്ചിൽ ക്കാരി കത്രീന കോമായിൽ ഒരു കുഞ്ഞിന് ജന്മം നൽകി,

പോർട്ടോ: പോർച്ചുഗലിൽ കോമായിൽ ഒരു കുഞ്ഞുകൂടി പിറന്നു. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്ന കാതറീനാ സെക്വീറയാണ്കുഞ്ഞിന് ജന്മം നൽകിയ മാതാവ്. അമ്മയുടെ വയറ്റിൽ വെറും 19 ആഴ്ച മാത്രം ജീവിച്ച മകന് സാൽവദോരെന്നാണ് ബന്ധുക്കൾ പേരിട്ടത്.
പോർട്ടോയിലെ സെന്റ് ജോൺ ആശുപത്രിയിൽ അടുത്ത 56 ദിവസങ്ങളോളം ഒരക്ഷരം മിണ്ടാതെ, ഒരിറ്റു വെള്ളമോ ഭക്ഷണമോ കഴിക്കാതെ, കോമയിൽ കിടന്നിരുന്ന കാതറീന തന്‍റെ ഉദരത്തിനുള്ളിൽ സാൽവഡോറിന് ജീവൻ നൽകി. ആരോഗ്യാവസ്ഥ മോശമാവാൻ തുടങ്ങിയപ്പോൾ 32 ആഴ്ച പൂർത്തിയാവും മുമ്പുതന്നെ കുഞ്ഞിനെ സീ സെക്ഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 26 -നു തന്നെ കാതറീനയുടെ മസ്‌തിഷ്‌ക്കമരണം ഡോക്ടർമാർ സ്ഥിരികരിച്ചിരിക്കുകയായിരുന്നു.
കടുത്ത ആസ്ത്മാ രോഗത്തെത്തുടർന്ന് നേരത്തെ തന്നെ സ്പോർട്സിൽ നിന്നും വിരമിക്കേണ്ടി വന്ന കാതറീന തൻറെ ഇരുപത്തിയാറാം വയസ്‌സിൽ ഒരു ആൺകുഞ്ഞിനെ ഗർഭം ധരിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ അതി ശക്തമായ ആസ്ത്മാ അറ്റാക്കിൽ, തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസ്സപ്പെട്ടതുമൂലം ശരീരം ഒരു കോമയിലേക്ക് വഴുതിവീഴുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിവന്നത്.
വെന്റിലേറ്റർ സപ്പോർട്ട് നിർത്തിയാൽ ഉടൻ കാതറീന മരിച്ചുപോവുമെന്ന അവസ്ഥയായിരുന്നു. ഈ വിവരം ബന്ധുക്കൾ അറിഞ്ഞതോടെ ചുരുങ്ങിയത് 32 ആഴ്‌ചയെങ്കിലും വളർച്ച എത്തും വരെ സാൽവദോർ എന്ന് അവർ അതിനകം പേരിട്ടുകഴിഞ്ഞിരുന്ന, കാതറീനയുടെ വയറ്റിലുള്ള കുഞ്ഞു ജീവനെ കോമയിൽ കിടക്കുന്ന ശരീരത്തിനുള്ളിൽ സുരക്ഷിതമായി വളരാൻ അനുവദിക്കുവാനും തുടർന്ന് സിസേറിയൻ ചെയ്തെടുക്കുവാനും തീരുമാനിച്ചു..

മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് മാത്രമല്ല. ഉദരത്തിൽ വളർന്ന കുഞ്ഞിനെപ്പോലും ദാനമായി കൊടുക്കാമെന്നതിന് കാതറീനയുടെ ജീവിതം സാക്ഷ്യം പറയുകയാണ്. ബന്ധുക്കൾക്കാവട്ടെ മോനുണ്ടായതിന്റെ സന്തോശം ഒരു വശത്ത്, അതേസമയം തന്റെ മോളെ നഷ്ടപ്പെട്ടതിലുള്ള വേദന മറുവശത്ത്.മാസം തികയാതെ പിറന്നുവീണ സാൽവദോറിന് വെറും 1.8 കിലോ മാത്രമാണ് ഭാരം. ഇപ്പോൾ ഐസിയുവിലാണ് അവൻ വിശ്രമിക്കുന്നത്. മുമ്പ് 15 -ാമത്തെ ആഴ്ചയില്‍ പിറന്നു വീണ ലൗറെങ്കോ എന്ന കുഞ്ഞായിരുന്നു ഇത്തരമൊരു സാഹചര്യത്തിൽ പോർട്ടുഗലിൽ ജനിച്ചത്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.