വയനാട്ടിലെവിടെയും രാഹുൽ തരംഗം അലയടിക്കുകയാണ്, കോൺഗ്രസ് പ്രവർത്തകർ ഒരു ഉത്സവത്തിന്റെ പ്രതീതിയിൽ,


കൽപ്പറ്റ: വയനാട്ടിലെവിടെയും രാഹുൽ തരംഗം അലയടിക്കുകയാണ്. സ്ഥാനാർത്ഥി ആരെന്ന അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ, വയലുകളുടെയും, മലകളുടെയും മനോഹാരിത കൊണ്ട് സമ്പന്നമായ ആദിവാസികളുടെ സ്വന്തം നാടെന്നു അറിയപ്പെടുന്ന വയനാട്ടിലെ ഗ്രാമങ്ങളും, ടൗണുകളും, ആഘോഷ തിമിർപ്പിലാണ്. കോൺഗ്രസ് പ്രവർത്തകർക്ക് ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. പ്രവർത്തകർകർക്കിടയിൽ ഉണ്ടായിരിക്കുന്ന ആവേശം ചെറുതല്ല എന്ന് എടുത്ത് പറയാം.

ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിലെ വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ആദ്യം ബൽറാം എം എൽ എ യും,പിന്നീട് കേരളത്തിലെ നേതാക്കളും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ഇത്കേരളത്തിലെയും, അതിനുമപ്പുറം ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാര്‍ഥികളുടെയും വിജയത്തിന് സഹായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം അമേഠിക്ക് പുറമേ മറ്റൊരു സുരക്ഷിതമായ മണ്ഡലത്തിൽ കൂടെ മത്സരിക്കുക എന്ന ലക്ഷ്യവും സ്ഥാനാർഥിത്വത്തിന് പിന്നിലുണ്ടെന്നു പറയാതിരിക്കാൻ കഴിയില്ല. വയനാട് യുഡിഎഫിൻറെ സിറ്റിംഗ് സീറ്റാണ്. കഷ്ട്ടപ്പെടാതെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് ഇവിടെ ജയിച്ച് കയറാം.

മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകതയും വയനാട് സീറ്റ് തെരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ കേരളത്തിൽ ജനവിധി തേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. വയനാട്ടിലെ കോൺഗ്രസ് അണികളിലെ ആവേശം കേരളത്തിലെ യുഡിഎഫിന്‍റെ വിജയസാധ്യത കൂട്ടുമെന്നാണ് ചൂണ്ടി കാട്ടുന്നത്.കോടിയേരി പറഞ്ഞ പോലെ നാല് സീറ്റിൽ മാത്രമല്ല12 സീറ്റുകളിൽ യു ഡി എഫ് പ്രചാരണത്തിൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ മുന്നിലായിരിക്കുകയാണ്.രാഹുലിന്റെ വരവ് ഒരു തരംഗത്തിനുള്ള സാധ്യതയാണ് ഇത് വിളിച്ചറിയിക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.