അങ്കമാലിഅതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസ്.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വില്‍പന ഉടമ്പടിയില്‍ ഒപ്പിട്ട ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും കോടതി പ്രതികളാക്കിയിട്ടുണ്ട്. ഭൂമി ഇടപാടില്‍ കോടികളുടെ നഷ്ടം ഉണ്ടാവുകയും വിവാദമാവുകയും ചെയ്തതിന് പിറകെയാണ് അതിരൂപതയെ ആദായനികുതി വകുപ്പ് നിയമകുരുക്കുകളിലൂടെ വെട്ടിലാക്കിയത്.

ഭൂമിയിടപാടില്‍ ആദായനികുതി അതിരൂപതയിക്ക് 3 കോടി രൂപ പിഴ ചുമത്തിയതിനു പിന്നാലെയാണ് കോടതി നടപടിഉണ്ടായത്. ആദ്യഘട്ടമെന്ന നിലയിൽ 51 ലക്ഷം രൂപ സഭ പിഴയടച്ചിരുന്നു. 16 ലക്ഷം രൂപക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായ നികുതി വകുപ്പ് കണ്ടെടുത്തിയാതിനു പിറകെഭൂമി കച്ചവടത്തിന് ഇടനില നിന്നവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നു നിരീക്ഷിച്ച കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവർക്ക് നോട്ടീസയച്ചിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ആദായനികുതി വകുപ്പ് ഇടനിലക്കാരുടെയും ഭൂമി വാങ്ങിയവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ചുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിഴ ചുമത്തിയത്. കര്‍ദിനാളില്‍ നിന്നും വൈദീകരില്‍ നിന്നും മൊഴി എടുത്തതോടെയാണ് ഭൂമി ഇടപാട് സുതാര്യമല്ലെന്നും യഥാര്‍ഥ തുകയല്ല കണക്കില്‍ കാണിച്ചിരിക്കുന്നതെന്നും ആദായനികുതി വകുപ്പ് കണ്ടെത്തുന്നത്. ഇടനിലക്കാരനും സ്ഥലം വാങ്ങിയവരും 10 കോടി രൂപ വീതം പിഴ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാജു വര്‍ഗീസിന്റെ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പ് നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

സഭക്കുണ്ടായ കടം വീട്ടാനാണ് നഗരത്തില്‍ അഞ്ചിടങ്ങളിലായി മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപക്ക് വില്‍ക്കാന്‍ 2015ല്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപക്ക് വില്‍പ്പന നടത്തുകയായിരുന്നു.സഭക്ക് നൽകിയത് 9 കോടി രൂപയും. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ മുഖേന അഞ്ച് ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.