പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍, എന്‍എസ്എസ് വിശ്വാസികൾക്കൊപ്പം, നിൽക്കുന്നവരോടൊപ്പം.

ചങ്ങനാശേരി:പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമദൂരനിലപാടാണെങ്കിലും വിശ്വാസി സമൂഹത്തോടൊപ്പം എന്‍എസ്എസ് നിലകൊള്ളുമെന്നും,വിശ്വാസത്തോടൊപ്പമാണ് എന്‍എസ്എസ് എന്നും മുഖപ്രസിദ്ധീകരണമായ സര്‍വീസിന്റെ ഏപ്രില്‍ ലക്കത്തിൽ എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിവിധിയെ തുടര്‍ന്ന്, ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രീയത്തിന് അതീതമായ നിലപാട് എന്‍എസ്എസിന് സ്വീകരിച്ചു. ഇടതുമുന്നണിസർക്കാരിനെ രൂക്ഷമായും, ബി ജെ പി യെയും, യു ഡി എഫിനെയും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും,വിശ്വാസികൾക്കൊപ്പം നിൽക്കുന്നവരോടൊപ്പമാണ് എന്‍എസ്എസ് എന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നുണ്ട്.

സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ശബരിമലയുടെ പേരില്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയ നടപടികളാണ് ഉണ്ടായത്. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും യു.ഡി.എഫും ഇതിനെ കണ്ടതെന്നും മുഖപ്രസംഗത്തിന്റെ ആദ്യഭാഗത്ത് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതിപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് നിയമനടപടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെന്നും മുഖപ്രസംഗത്തിന്റെ അവസാനഭാഗത്ത് പറയുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയം കൊയ്യാന്‍ മുന്നണികളെല്ലാം വിശ്വാസ സംരക്ഷണം വിഷയമാക്കിയെടുത്തിരിക്കുകയാണ്. എന്‍എസ്എസ് സമദൂര നിലപാടാണ് തെരഞ്ഞെടുപ്പില്‍ തുടരുന്നതെങ്കിലും ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസി സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.
ബി.ജെ.പി നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് നിയമനടപടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരനിലപാടാണ് സ്വീകരിച്ചത്. മുന്‍പ് ചില അവസരങ്ങളില്‍ സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് വരേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതൊക്കെ സാമൂഹിക അനീതിക്കെതിരെയും നീതിക്കുവേണ്ടിയും മാത്രമായിരുന്നു. അതിനാവശ്യമായ നിലപാടുകളും അപ്പോഴപ്പോള്‍ സ്വീകരിക്കുമായിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ വീണ്ടും സമദൂരത്തില്‍ എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു- കേന്ദ്ര ഭരണത്തില്‍ മാറ്റം വരണമെന്നും, സംസ്ഥാന ഭരണം കൂടുതല്‍ ഭദ്രമാകണമെന്നുമായിരുന്നു അത്. അതിനുകാരണം അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടിയെന്നുമാത്രമല്ല, എന്‍ഡിഎക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും, അന്നത്തെ സംസ്ഥാന ഭരണം ഒരു ഇടക്കാല തെരഞ്ഞെടുപ്പ് കൂടാതെ കുറെക്കൂടി ഭദ്രമാവുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും എന്‍എസ്എസ് യാതൊരു അവകാശവാദവും ഉന്നയിച്ചതുമില്ല. മുഖപ്രസംഗം പറയുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.