രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് കോൺഗ്രസ് പ്രകടന പത്രിക

ന്യൂ ഡൽഹി :ന്യായ് ഉൾപ്പെടെ അഞ്ച് വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രികപുറത്തിറക്കി. സമ്പത്തും ക്ഷേമവുമാണ് . സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളപ്രകടനപത്രികയുടെ മുദ്രാവാക്യം. ദാരിദ്ര്യ നിർമാർജനം, തൊഴിലവസരം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് പ്രാമുഖ്യംനൽകുന്ന പ്രകടന പത്രിക ജനങ്ങളുടെ ശബ്ദമാണെന്നാണ് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നതാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹക്കുറ്റത്തെ നിർവചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന വകുപ്പാണിതിന്നു പ്രകടന പത്രിക പറയുന്നുണ്ട്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും.വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യും. ദീർഘകാലമായി ഭരണകൂടം മർദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങൾ എടുത്തുകളയുകയോ പരിഷ്കരിക്കുകയോ ചെയ്യും. പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പുതിയ ചില നിയമങ്ങൾ കൊണ്ടുവരും.

സൈന്യത്തിന് പ്രത്യകാധികാരങ്ങൾ നൽകുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്കരിക്കും.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകൾ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രകടനപത്രിക പറയുന്നു.

ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സിആർപിസി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ടിതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രികപറയുന്നു.മൂന്ന് വർഷമോ അതിൽത്താഴെയോ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന, മൂന്ന് മാസം തടവ് പൂർത്തിയാക്കിയ മുഴുവൻ വിചാരണത്തടവുകാരെയും മോചിതരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാർ ആറ് മാസം തടവ് പൂർത്തിയാക്കിയെങ്കിൽ വിട്ടയക്കും. ജയിൽ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.