കാർ മാറ്റാൻ പറഞ്ഞു, സുരേഷ് ഗോപി ഒന്ന് ചമ്മി.


തൃശൂര്‍:കാർ മാറ്റാൻ പറഞ്ഞു സുരേഷ് ഗോപി ഒന്ന് ചമ്മി.ആ കാർ കളക്ടറുടേതായിരുന്നു. താരം നാമ നിർദേശപത്രിക സമർപ്പിക്കാൻ തൃശൂർ കക്ടറേറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.

സുരേഷ് ഗോപി നാമനിര്‍ദേശപത്രിക സമര്‍പിക്കാന്‍ എത്തുന്നുവെന്ന് അറിഞ്ഞതു മുതല്‍ കലക്‌ട്രേറ്റില്‍ വലിയ തിക്കും തിരക്കും ആയിരുന്നു. താരത്തെ ഒരുനോക്കു കാണാനായിരുന്നു തിരക്ക്. ജീവനക്കാർ പോലും താരത്തെ കാണാൻ കുറച്ച് മുൻപേ ഭക്ഷണം കഴിച്ച് കാത്തിരുന്നു.കൃത്യം ഒന്നരമണിയോടെ സുരേഷ്‌ഗോപി എത്തി. അവര്‍ക്കിടയിലൂടെ കൈവീശിക്കാട്ടി കാട്ടി. കാമറകള്‍ക്ക് നടുവിലൂടെ താരം മുന്നോട്ടേക്ക് നീങ്ങി. ഒടുവില്‍ കലക്ടറുടെ ചേമ്പറിലെത്തി ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. പിന്നീട് നേരെ കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അടുത്തേക്കാണ് നീങ്ങിയത്. കയ്യില്‍ കലക്‌ട്രേറ്റ് വളപ്പില്‍ നടാനുള്ള വൃക്ഷത്തൈയ്യും ഉണ്ടായിരുന്നു. കാമറകള്‍ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തടസ്സമായി അതാ താരത്തിന് മുന്നില്‍ ഒരു ഇന്നോവ കാര്‍.

‘ആ കാര്‍ ഒന്ന് എടുത്തു മാറ്റൂ’ പ്രവര്‍ത്തകരോട് സിനിമാ സ്‌റ്റൈലില്‍ നടനും തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ്‌ഗോപിയാണ് ആവശ്യപ്പെട്ടു. കേട്ടു നിന്ന ബിജെപി പ്രവര്‍ത്തകര്‍ അനങ്ങാതെ നിന്നു. തന്റെ വാക്കുകേട്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ കണ്ട് സുരേഷ്‌ഗോപിയും ഒന്ന് അമ്പരന്നു. വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിട്ടും രക്ഷയുണ്ടായില്ല.
വിഷയം കൈവിട്ടു പോകുമെന്നായപ്പോഴാണ് ഒരു പ്രവർത്തകൻ സുരേഷ് ഗോപിയുടെ ചെവിയിൽ സംഗതി രഹസ്യമായി പറയുന്നത്.ആ കാര്‍ അങ്ങനെ മാറ്റാന്‍ പറ്റില്ല,ആ കാർ കളക്ടറുടേതാണ്. പറ്റിയ ചമ്മല്‍ പുറത്തുകാണിക്കാതെ തൊട്ടടുത്ത് നില്‍ക്കുന്ന ആളോട് വോട്ടഭ്യര്‍ത്ഥിച്ച് താരം പതുക്കെ മുന്നോട്ട് നീങ്ങുകയായിരുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.