കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കെതിരെ പാളിച്ച മറക്കാൻ മന്ത്രി എം.എം.മണി പ്രസ്താവന നടത്തി,

തി​രു​വ​ന​ന്ത​പു​രം: പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും,മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ പാളിച്ചയെന്നുമുള്ള കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെയും, അമിക്കസ് ക്യൂറിജേക്കബ് പി. അലക്സ് നെതിരെയും, സംസ്ഥാന വൈദ്യുതി മന്ത്രി എം.എം.മണി പ്രസ്താവന നടത്തി. കോടതി ചുമതല പ്പെടുത്തിയ അ​മി​ക്ക​സ്ക്യൂ​റി ജേക്കബ് പി. അലക്സ് രാ​ഷ്ട്രീ​യം ക​ളി​ച്ചെ​ന്ന വ്യക്തതിപരമായ ആരോപണവും മണി തിരുവനന്തപുരത്ത് നടത്തുകയുണ്ടായി.യു​പി​എ സ​ർ​ക്കാ​രി​ന്‍റെ വ​ക്കീ​ലാ​ണ് അ​മി​ക്ക​സ്ക്യൂ​റിഎന്നും,റി​പ്പോ​ർ​ട്ട് അ​മി​ക്ക​സ്ക്യൂ​റി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും മ​ണിആരോപിച്ചിട്ടുണ്ട്.

പ്രളയം സംബന്ധിച്ച റിപ്പോർട്ടിൽ അ​മി​ക്ക​സ്ക്യൂ​റി ജേക്കബ് പി. അലക്സ് രാ​ഷ്ട്രീ​യം ക​ളി​ച്ചെ​ന്ന് എം.​എം. മ​ണി പറഞ്ഞു. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ വ​ക്കീ​ലാ​ണ് അ​മി​ക്ക​സ്ക്യൂ​റി. റി​പ്പോ​ർ​ട്ട് അ​മി​ക്ക​സ്ക്യൂ​റി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും മ​ണി ആ​രോ​പി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ട​തി​ൽ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന് ചൂണ്ടിക്കാട്ടിയാണ് അ​മി​ക്ക​സ്ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചത്. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ൻ സം​സ്ഥാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വി​ദ​ഗ്ധ​ർ​ക്കും സാ​ധി​ച്ചി​ല്ല. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ച്ച് അ​തെ​പ്പോ​ൾ തു​റ​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന​മു​ണ്ട്.

ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന​ട​ക്കം പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കു​ക​യോ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ടു​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും ഇ​തെ​ല്ലാം മ​ഹാ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അണക്കെട്ടുകള്‍ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുള്‍പ്പെടെ പ്രളയം വഷളായതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ധരും വേണമെന്നും, 2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണമെന്നും,ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിനിടെ ഡാമുകളിൽ നിന്ന് തുറന്നു വിട്ട വെള്ളത്തിന്‍റെ കണക്ക് സംസ്ഥാനസർക്കാർ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത് വന്നിട്ടുള്ള സാഹചര്യത്തിലാണ് തലയൂരാനെന്ന പേരിൽ മാണി പ്രസ്താവന നടത്തിയിരിക്കുന്നത്. കേരള സർക്കാരും തമിഴ്‍നാട് സർക്കാരും ഡാമുകളിൽ നിന്ന് വെള്ളം എത്ര വീതം കഴിഞ്ഞ മഴക്കാലത്ത് തുറന്നു വിട്ടെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ തുറന്നുവിട്ട വെള്ളത്തിന്‍റെ കണക്കിൽ വലിയ വ്യത്യാസമുണ്ടെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.

അതേസമയം കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ മഹാപ്രളയവും, പ്രളയം വിതച്ച ദുരന്തങ്ങൾക്കും കാരണം ഭരണപരമായ കൃത്യ നിർവഹണത്തിന്റെ ഗുരുതരമായ വീഴ്ച്ചയാനിന്നു ചൂണ്ടിക്കാട്ടുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഭരണത്തിലെ വീഴ്ച ദുരന്തത്തിന് കാരണമാണെന്ന് തെളിയിക്കപ്പെട്ടാൽ
ദുരന്തം വിതച്ച കെടുതികൾക്കും കഷ്ട്ട നഷ്ട്ടങ്ങൾക്കും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാകുമെന്ന അവസ്ഥയാണിപ്പോഴുള്ളത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.