ഭരണപരമായ കൃത്യ നിർവഹണത്തിന്റെ ഗുരുതരമായ വീഴ്ച്ചയാണോ പ്രളയ ദുരന്തത്തിന് കാരണമായത്?


അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ മഹാപ്രളയവും, പ്രളയം വിതച്ച ദുരന്തങ്ങൾക്കും കാരണം ഭരണപരമായ കൃത്യ നിർവഹണത്തിന്റെ ഗുരുതരമായ വീഴ്ച്ചയാണ് ദുരന്തത്തിന് കാരണമെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്.

തിരുവനന്തപുരം: കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിൽ മഹാപ്രളയവും, പ്രളയം വിതച്ച ദുരന്തങ്ങൾക്കും കാരണം ഭരണപരമായ കൃത്യ നിർവഹണത്തിന്റെ ഗുരുതരമായ വീഴ്ച്ചയാണ് ദുരന്തത്തിന് കാരണമെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്. ഭരണത്തിലെ വീഴ്ച ദുരന്തത്തിന് കാരണമാണെന്ന് തെളിയിക്കപ്പെട്ടാൽ
ദുരന്തം വിതച്ച കെടുതികൾക്കും കഷ്ട്ട നഷ്ട്ടങ്ങൾക്കും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാവും.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും,മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ പാളിച്ചയെന്നും, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതോടെ തന്നെ ഭരണപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാരിന് വീഴ്ച്ചപറ്റി എന്നും ഉറപ്പാകുന്നു.
പ്രളയം ദുരന്തം വിതച്ചതിനും,മനുഷ്യജീവനുകൾ കവർന്നതിനും, കാരണമായത് ഭരണപ്പാളിച്ചയായിട്ടാണ് ഇവിടെ വിലയിരുത്തപ്പെടേണ്ടത്. സത്യം മറച്ചുവെക്കാൻ പ്രസ്താവനകളും, വിശദീകരങ്ങളും നൽകിയത് കൊണ്ടോ തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണായുധമെന്നോ പറഞ്ഞു കൈയ്യൊഴിയാൻ ശ്രമിക്കുന്നതു ശരിയല്ല. ഒരു എം എൽ എ ആയോ, മന്ത്രിയായോ, മുഖ്യമന്ത്രിയായോ അധികാരമേൽക്കുമ്പോൾ” തന്നിൽ നിക്ഷിപ്തമായ ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കും” എന്ന സത്യ പ്രതിജ്ഞ ലംഘനം കൂടിയാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്ന ഭരണപരമായി ഒരു ജനപ്രതിനിധി ചെയ്യേണ്ട കൃത്യ നിർവഹണത്തിലെ ലംഘനമാണിത്.
പ്രളയദിനങ്ങൾക്ക് പിറകെ തന്നെ പ്രതിപക്ഷവും, ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത വിദഗ്ദ്ധരും മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. പ്രസ്താവനകളും,പ്രസംഗങ്ങളും, പത്രകുറിപ്പുകൾ ഇറക്കിയും,അതിനെ നിഷേധിക്കാൻ മാത്രമാണ്
സർക്കാർ ശ്രമിച്ചത്.

പ്രളയത്തിന്റെ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഇപ്പോൾ ഹൈക്കോടതിയിൽ അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ടിലെ പ്രധാന ആവശ്യം. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ പാളിച്ചയെന്നും,ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്നും അമിക്കസ്ക്യൂറി റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികൾ കേരളഹൈക്കോടതിയില്‍ എത്തിയസാഹചര്യത്തിൽ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിക്കുന്നത്.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോർട്ട്‌ പറയുന്നു.

കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ധരും വേണമെന്നും, 2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണമെന്നും,ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിനിടെ ഡാമുകളിൽ നിന്ന് തുറന്നു വിട്ട വെള്ളത്തിന്‍റെ കണക്ക് സംസ്ഥാനസർക്കാർ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത് വന്നിട്ടുണ്ട്. കേരള സർക്കാരും തമിഴ്‍നാട് സർക്കാരും ഡാമുകളിൽ നിന്ന് വെള്ളം എത്ര വീതം കഴിഞ്ഞ മഴക്കാലത്ത് തുറന്നു വിട്ടെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ തുറന്നുവിട്ട വെള്ളത്തിന്‍റെ കണക്കിൽ വലിയ വ്യത്യാസമുണ്ടെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.

മഹാപ്രളയത്തിന് ഉത്തരവാദികൾ സംസ്ഥാനസർക്കാർ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ അമിക്കസ് ക്യൂറി നൽകിയിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 14 വരെ ഡാമുകൾ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മൻചാണ്ടി ആരോപിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.