മേരിജാക്വലിന്റെ മരണത്തിനു പിന്നിൽ സെക്സ് റാക്കറ്റ്

ആലപ്പുഴ: തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് ചക്കാലയില്‍ വീട്ടില്‍ തനിച്ച് താമസിച്ചുവന്നിരുന്ന മേരിജാക്വലിന്റെ (52) ദുരൂഹമരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് മേരിജാക്വലിൻ കൊല്ലപ്പെടുന്നത്. കേസുമാണ് ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ സെക്‌സ് റാക്കറ്റിന് നേതൃത്വം കൊടുക്കുന്ന സ്ത്രീയും ഓട്ടോ ഡ്രൈവറുമടക്കം മൂന്നുപേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

പുന്നപ്ര പണിക്കന്‍വെളി വീട്ടില്‍ നജ്മല്‍ എന്ന അജ്മല്‍-28, പുന്നപ്ര പവര്‍ഹൗസ് വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ മുംതാസ് 46, ആര്യാട് പഞ്ചായത്ത് നാലാം വാര്‍ഡ് കോമളപുരം ചിറയില്‍ ഹൗസില്‍ സീനത്ത് 49, എന്നിവരെയാണ് ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബി, സൗത്ത് സി.ഐ കെ.എസ്.അരുണ്‍, എസ്.ഐ. ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.തനിച്ച് താമസിച്ചിരുന്ന മേരിജാക്വലിനെ ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കിടപ്പ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്നത്. സീനത്തിന്റെ സെക്‌സ് റാക്കറ്റുമായി മേരി ജാക്വലിനും ബന്ധമുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. വിദേശത്തുള്ള മകന്റെ അടുത്തേക്ക് ഏപ്രില്‍ 15ന് പോകാനിരിക്കുകയായിരുന്ന ഇവര്‍ പലിശയ്ക്ക് പണം കൊടുക്കാറുമുണ്ടായിരുന്നു.

മാര്‍ച്ച് 11ന് രാവിലെ നജ്മലും മുംതാസും മേരി ജാക്വലിന്റെ വീട്ടിലെത്തിയിരുന്നു.പിന്നീട് നജ്മല്‍ നഗരത്തിലെ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചശേഷം മുംതാസുമൊത്ത് വീണ്ടും മേരിജാക്വലിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ മര്‍ദിച്ച് നിലത്തിട്ടശേഷം സ്വര്‍ണാഭരണവും പണവും മൊബൈല്‍ഫോണും കവര്‍ന്നശേഷം മുംതാസുമൊത്ത് മടങ്ങി. മാര്‍ച്ച് 12ന് മകന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അമ്മയെ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. 13ന് മകനും ഭാര്യയും വീട്ടിലെത്തുമ്പോഴും വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ സഹായത്തോടെ വീട് തുറക്കുന്നത്. മേരി ജാക്വിലിന്‍ വിവസ്ത്രയായി കട്ടിലില്‍ മരിച്ചുകിടക്കുന്നതാന് അവർക്കു കാണാനായത്. നട്ടെല്ലിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്തി.

കൊലപാതകമാണെന്നു മനസ്സിലായതോടെ ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.ഒരുലക്ഷത്തോളം കോളുകള്‍ പരിശോധിച്ചത് വഴി 430 പേരെ ചോദ്യം ചെയ്തു. ഇതിനിടെ മേരിജാക്വലിന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പുന്നപ്രയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് പ്രതികള്‍ കുടുങ്ങിയത്. മോഷ്ടിച്ച സ്വര്‍ണം ആലപ്പുഴയിലെ ഒരു കടയില്‍ വിറ്റത് സീനത്ത് വഴിയായിരുന്നു. സ്വര്‍ണവും പണവും ഫോണും പോലീസ് കണ്ടെടുത്തു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.