മോദിയുടെ ‘മേം ഭി ചൗക്കിദാർ’ സംപ്രേക്ഷണം ചെയ്തതിന് ദൂരദർശന് നോട്ടീസ്,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേം ഭി ചൗക്കിദാർ’ പരിപാടി സംപ്രേക്ഷണം ചെയ്തതിന് ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നോട്ടീസ്. ഇതു സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകണമെന്ന് ദൂരദർശനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ‘മേം ഭി ചൗക്കിദാർ’ പരിപാടിയുടെ പരസ്യത്തിനായി ചാനലിനെ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ഇക്കാര്യത്തിൽ ദൂരദർശന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സന്ദീപ് സക്സേനയാണ് അറിയിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി സമയം അനുവദിച്ചിരിക്കുന്നത് എങ്ങനെയാണെന്നും ഒരു പ്രത്യേക പാർട്ടിക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ, അത് എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നത് എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് ദൂരദർശനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും പ്രസാർ ഭാരതിക്കും അടിയന്തരവും അത്യാവശ്യ വുമായ നിർദേശങ്ങൾ നൽകണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാർ പരിപാടി ദൂരദർശൻ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ ദൂരദർശന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.