ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! മണിയാശാനെ അഡ്വ.ജയശങ്കർ ട്രോളി പൊളിച്ചു.


കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി എം എം മണിയാശാനെ അഡ്വ.ജയശങ്കർ ട്രോളുന്നു. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും പിന്നീട് ഡാം തുറന്നപ്പോള്‍ പത്രക്കാരെ പറ്റിക്കാനാണ് ഡാം തുറക്കില്ലെന്ന് പറഞ്ഞതെന്നുമാണ് മന്ത്രി എം എം മണി പറഞ്ഞിരുന്നത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇത് സംമ്പന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട് വരുന്നതെന്നും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് റിപ്പോര്‍ട്ട് മാത്രമല്ല ജുഡീഷ്യൽ അന്വേഷണവും നടത്തണമെന്നും ജയശങ്കര്‍ എഴുത്തിയിരിക്കുന്നു.

അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ് :

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!
ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും! അമിക്കസ് ക്യൂറി അമേരിക്കൻ ഏജൻ്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്.അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടൻ രംഗത്തു വരും. #അമിക്കസ് ക്യൂറി അറബിക്കടലിൽ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.