‘പരനാറി’ അന്ന് ബേബിക്ക് പാരയായി, ഇത്തവണ ബാലഗോപാലിനാകുമോ? ട്രെൻറ്റ്മാറി മറിയുന്നു, പാരയാകുമെന്ന് ഉറപ്പായി,

കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായിരുന്ന ട്രെൻറ്റ്
പെട്ടെന്നാണ് മാറി മറിഞ്ഞത്. ‘പരനാറി’ പ്രയോഗം മുഖ്യമന്ത്രി ആവർത്തിച്ചതും, അതിൽ ഉറച്ചുനിൽക്കുന്നെന്ന്
ഇടതും, വലതും നോക്കാതെ തട്ടിവിട്ടതും പാരയാകുമെന്നാണ് കവലകളിലും, മൂന്നുപേർ കൂടുന്നിടത്തും ചർച്ചയാകുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ എല്ലാം കൊണ്ടും കെ എൻ ബാലഗോപാലിന്‌ അനുകൂലമായിരുന്നു മണ്ഡലം. വോട്ട് പിടിക്കാനായി സ്ഥാനാർത്ഥി മണ്ഡലത്തിൽ നടത്തിവരുന്ന ക്യാമ്പയിൻ എൻ കെ പ്രേമചന്ദ്രനെക്കാൾ പതിന്മടങ്ങു മുന്നിലുമായിരുന്നു. എങ്ങോട്ടും മറിയാവുന്ന വോട്ടുകളുടെ കാര്യത്തിൽ പോലും, ബാലഗോപാലിന്റെ കഴിവും, പ്രവർത്തന പാരമ്പര്യവും വിലയിരുത്തപ്പെടേണ്ടതാണെന്ന അഭിപ്രായമായിരുന്നു വോട്ടർമാർക്ക്.
മുഖ്യൻറെ ‘പരനാറി’ എവിടെയും ചർച്ചയാവുകയാണ്. സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലെ ടീച്ചേർസ്
മുറികളിലും,സ്വകാര്യ സ്ഥാപനങ്ങളിലും, എന്തിനു മുറുക്കാൻ കടകളിലിൽ പോലും പരനാറി തന്നെ ചർച്ച.
വേണ്ടായിരുന്നു, അങ്ങനെ പറയേണ്ടായിരുന്നു എന്ന് പറയുന്നവരാണ് ഏറിയ പങ്കും.

അഞ്ച് വർഷം മുൻപ് മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരെ ഉപയോഗിച്ച ‘പരനാറി’ പ്രയോഗം പാരയായത് കേരളം കണ്ട കരുത്തനായ രാഷ്ട്രീയ ക്കാരനും,യുവാക്കളുടെ ഹരവുമായിരുന്ന എം എ ബേബിക്കാണ്. ഇത്തവണത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയുംഅതുപോലെ ശക്തനാണ്. ബാലഗോപാലിന്‌ പരനാറിപ്രയോഗം പാരയാകുമോ എന്ന് ഭയക്കുന്നവരാണ് ഏറിയ പങ്കും. എൻ എസ് എസിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന കൊല്ലം മണ്ഡലത്തിൽ എൻ എസ് എസ് ആകട്ടെ വിശ്വാസികളോടൊപ്പം നിൽക്കുന്നവർക്ക് വോട്ടുചെയ്യാനാണ് വീട് വീടാന്തരം പ്രചാരണം നടത്തുന്നത്. ശബരിമല പ്രശ്നവുംഎസ് എൻ ഡി പി യിലെ ചേരിപ്പോരും പ്രധാന വോട്ടു കേന്ദ്രങ്ങളെ തകിടം മറിക്കുമെന്ന സ്ഥിതിവിശേഷത്തിനിടയിൽ, പരനാറി പ്രയോഗം കൂടി ആയതോടെ പ്രേമചന്ദ്രന് അനുകൂലമായി ട്രെൻറ്റ്‌ മാറുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് എന്‍.കെ പ്രേമചന്ദ്രനോട് വ്യക്തി വൈരാഗ്യമെന്നാണ് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഉള്ളിലെ പകയാണ് ആക്ഷേപം ആവര്‍ത്തിക്കുന്നതിലൂടെ പുറത്തുവന്നത്. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരായ വിധിയെഴുത്താണ് ഉണ്ടാവുകയെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പറഞ്ഞിട്ടുണ്ട്.

സിപിഎം വലിയ നീതികേട് കാണിച്ചതിനാലാണ് ആര്‍എസ്പി മുന്നണി വിട്ടത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് സിപിഎം ചര്‍ച്ചയ്ക്ക് വിളിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കുറയാതിരിക്കാന്‍ ശ്രമിക്കാം എന്നു പറഞ്ഞ് പരിഹസിച്ചെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

ഇതിനിടെ, സോഷ്യൽ മീഡിയയിൽ അഡ്വ.ജയശങ്കർ പിണറായിയെ ട്രോളി യിരിക്കുന്നു. അഡ്വ.ജയശങ്കർ തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

“അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.

അഞ്ചു വർഷം മുമ്പ്, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്താണ് പിണറായി കൊല്ലത്തു ചെന്ന് പരനാറി പ്രസംഗം നടത്തിയത്. അതും ഒരിടത്തല്ല, മൂന്നിടത്ത്- ഒന്നിനൊന്നു മികച്ച രീതിയിൽ. ഫലം, പ്രേമചന്ദ്രൻ്റെ വിജയം സുനിശ്ചിതമായി.

കൊല്ലം അഞ്ചു കഴിഞ്ഞു. ഇതിനിടെ പ്രേമചന്ദ്രൻ വലിയൊരു പാർലമെന്റേറിയനായി പേരെടുത്തു. കൊല്ലത്തു പ്രചരണത്തിനെത്തിയ സീതാറാം യെച്ചൂരി, പ്രേമചന്ദ്രനെയോ ആർഎസ്പിയെയോ പേരെടുത്തു വിമർശിച്ചില്ലെന്നു മനോരമാദി പത്രങ്ങൾ വാർത്ത കൊടുത്തു.

യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ” അഡ്വ.ജയശങ്കറിന്റെ ട്രോള് ആണിത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.