കിഫ്ബി മസാല ബോണ്ട്, ലാവലിൻ ബന്ധം കത്തുന്നു

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിലെ ലാവലിൻ ബന്ധം കത്തുന്നു. കിഫ്ബി മസാല ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതായ വാർത്ത പുറത്തുവന്നതോടെയാണ് കിഫ്ബി മസാല ബോണ്ടിനെതിരെ പ്രതിപക്ഷം യുദ്ധത്തിനിറങ്ങിയത്.

മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിട്ടുണ്ട്. മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ബോണ്ടിന്റെ സബ്‌സ്‌ക്രൈബിങ് നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അതേസമയം,മേയ് പകുതിയോടെ പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനീവയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പിണറായിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം.ഈ ചടങ്ങില്‍ പങ്കെടുക്കുന്നിനൊപ്പം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രസർക്കാർ മുഖം തിരിച്ചാൽ പരിപാടിയിൽ പങ്കെടുക്കാനും പറ്റില്ല.

മസാലാ ബോണ്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂവാണ് മസാല ബോണ്ട് വാങ്ങിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കു സംസ്ഥാന ധനകാര്യ മന്ത്രിയും, കോടിയേരിയും വിശദീകരണങ്ങളും, നൽകിവരുന്നു.ലാവ്ലിന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപമിറക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒടുവിൽ പറഞ്ഞിട്ടുള്ളത്. എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി മസാല ബോണ്ടിലെ നിക്ഷേപത്തിനു ബന്ധമില്ലെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പിന്നീടത് തിരുത്തി .
മസാല ബോണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.മസാല ബോണ്ട് സിഡിപിക്യുവിന് നൽകുന്നതിൽ മുഖ്യമന്ത്രിയുടെ റോൾ എന്താണ്? ബോണ്ട് ആർക്കു വേണമെങ്കിലും വാങ്ങാമെന്നിരിക്കെ എന്തു കൊണ്ട് കാനഡക്കാർ മാത്രം വന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു. മസാലബോണ്ടുമായി എസ്എന്‍സി ലാവ്‌ലിനുളള ബന്ധം വ്യക്തമാക്കണമെന്നും ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എവിടെവെച്ചാണ് ഡീല്‍ നടന്നത്? ആരാണ് ഇതില്‍ പങ്കെടുത്തത്? ആരാണ് ഇടനിലക്കാര്‍? ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ചെന്നിത്തല പറഞ്ഞു. സിഡിപിക്യൂവില്‍ ലാവലിന് വലിയ ഓഹരി നിക്ഷേപമുണ്ടെന്നും ഉയര്‍ന്ന പലിശ നല്‍കിയാണ് മസാല ബോണ്ട് സിഡിപിക്യൂ വാങ്ങിയത് എന്നും ചെന്നിത്തല ആരോപിച്ചു. എസ്എന്‍സി ലാവ്‌ലിനുമായി സിഡിപിക്യൂ എന്ന സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ആദ്യം പറഞ്ഞത്. പിന്നീട് നേരിയ ബന്ധമുണ്ടെന്ന് മാറ്റിപ്പറഞ്ഞു. ഇതോടെ ലാവലിനുമായി സിഡിപിക്യൂവിന് ബന്ധമില്ല എന്ന വാദം പൊളിഞ്ഞതായും ചെന്നിത്തല പറഞ്ഞു.ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചൈനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.