കെഎസ്ആർടിസിയിലെ എം പാനൽ ഡ്രൈവർമാരെ, പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിലെ എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ്. 1565 എം പാനൽ ഡ്രൈവർമാരെയാണ് കോടതിയുടെ ഉത്തരവ് പ്രകാരം പിരിച്ചുവിടേണ്ടി വരിക. പിഎസ്‍സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ് ഉണ്ടായത്.

ഏപ്രിൽ 30-നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണമെന്നും, 2455 വേക്കൻസികളിൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണമെന്നും, നിയമണത്തിനുള്ള അഡ്വൈസ് മെമ്മോ എത്രയും വേഗം നൽകണമെന്നും,30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം അടക്കം തൽസ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നും, ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നേരത്തേ എംപാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ വന്നിരുന്നു. ഹൈക്കോടതിയുടെ ആദ്യ ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.