മുഖ്യന്റെ പ്രസംഗത്തിൽ നടക്കാത്ത ദിവാസ്വപ്നങ്ങളും,

തൃശ്ശൂർ : രാജ്യത്ത് കോൺഗ്രസും ബിജെപിയുമില്ലാതെ സർക്കാറുണ്ടാക്കാമെന്ന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടക്കാത്ത ദിവാസ്വപ്നം കാണുന്നു. കെട്ടിനിന്നവരെ മുഴുവൻ വിഡ്ഢികളാക്കുന്ന മുഖ്യൻറെ പ്രസംഗത്തിന് ഇടതു മുന്നണി പ്രവർത്തകരുടെ ആവേശോജ്വലമായ കൈയടിയും. തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മുഖ്യൻ നിലവിൽ ഒരിക്കലും നടക്കാത്ത കാര്യം പറഞ്ഞുസ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ചത്.

രാജ്യത്ത് കോൺഗ്രസ്-ബിജെപി സർക്കാരുകൾക്ക് ബദലായി മതേതര സര്‍ക്കാർ അധികാരത്തിലെത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. സിപിഐ,സിപിഎം പാർട്ടികൾക്ക്, ഇടതുപക്ഷത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഒരു സർക്കാർ ആയിരിക്കണംവരേണ്ടതെന്നും പിണറായി പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ 20 സീറ്റുകളിൽ സിപിഐ,സിപിഎം പാർട്ടികൾ ജയിച്ചാലും, പശ്ചിമ ബംഗാളിലെ നിലവിലുള്ള സാഹചര്യവും നോക്കുമ്പോൾ കേന്ദ്ര ഭരണം എന്നത് കോൺഗ്രസ്-ബിജെപി പാർട്ടികളോട് ആരോടെങ്കിലും ചേർന്നല്ലാതെ ഇടതുപക്ഷത്തിന് ഒരിക്കലും നടക്കാത്തസ്വപ്നമാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള ഡി എം കെക്ക് പോലും ഇടതുപക്ഷ വിരുദ്ധ നിലപാടാണുള്ളത്.

കോൺഗ്രസ്-ബിജെപി നയങ്ങൾ ഒന്നു തന്നെയാണെന്നാണ് പിണറായി പറയുന്നത്. 2009 മുതൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളാണ് നിലവിലുള്ള സ്ഥിതിക്ക് കാരണം. കോർപ്പറേറ്റ് പ്രീണനവും കർഷകദ്രോഹവും നവ ഉദാരീകരണ നയവുമാണ് ഈ സർക്കാരുകൾ മുന്നോട്ട് വച്ചിരുന്നത്. അതുകൊണ്ട് തന്നെ ബദൽ നയങ്ങളോട് കൂടിയുള്ള ഒരു മതേതര സർക്കാർ വേണം അധികാരത്തിലെത്താൻ. സാധാരണക്കാര്‍ക്കും കർഷകർക്കും പ്രയോജനം ലഭിക്കുന്ന ബദല്‍നയം ഉണ്ടാക്കുന്നത് ഇന്ത്യയിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാര്‍ മാത്രമാണെന്നും പറയുന്ന മുഖ്യമന്ത്രി ഇടതുപക്ഷം കോൺഗ്രസ്സും, ബി ജെ പി യുമല്ലാതെ ആരോട് ചേർന്ന് കേന്ദ്രത്തിൽ സർക്കാറുണ്ടാക്കുമെന്നോ ഭരണം നടത്തുമെന്നോ, പറയാൻ തയ്യാറാകുന്നില്ല.

കേരളത്തിലെ പ്രളയം സംസ്ഥാന സർക്കാർ ദുരന്തമെന്ന് പറയുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി,പ്രളയശേഷമുള്ള പുനർ നിർമ്മാണത്തിനൊരുങ്ങുന്ന കേരളത്തിന് പാരയുമായി ചിലർ വന്നിട്ടുണ്ടെന്നും, ഏത് പാര വന്നാലും സർക്കാർ കേരളത്തെ പുനർനിര്‍മ്മിക്കുമെന്നും തറപ്പിച്ച് പറയുന്നുണ്ട്. പ്രളയം സർക്കാർ നിർമ്മിത ദുരന്തമെന്ന് പറയുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് മുഖ്യൻറെ ഭാക്ഷ്യം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.