അയ്യങ്കാളി ആരെന്നു ചോദിച്ച മന്ത്രി, എ കെ ബാലൻറെ പൊള്ളത്തരം വെളിവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമ പ്രവര്‍ത്തക,

കൊല്ലം : ദളിതരുടെയും,ആദിവാസിയുടെയും പേരുകേട്ടാൽ തൻറെ വകുപ്പായതു കൊണ്ട് സ്നേഹം മാത്രം
ഒഴുക്കുന്ന മന്ത്രി എ കെ ബാലൻറെ പൊള്ളത്തരം വെളിവാക്കുന്ന മാധ്യമ പ്രവര്‍ത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. മന്ത്രി മൂന്ന് വര്‍ഷം മുമ്പ് ശ്രീധന്യ അടക്കമുള്ള 30 വിദ്യാര്‍ത്ഥികളെ തന്‍റെ ക്യാബിനില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെ എസ് ആണ് ഫേസ് ബുക്കിൽ എഴുതി യിരിക്കുന്നത്.

എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന് യോഗ്യത നേടിയപ്പോള്‍ അഭിനന്ദിക്കാന്‍ എത്തിയവരില്‍ എസ്സിഎസ്ടി മന്ത്രി എ കെ ബാലനും മുന്‍നിരയിലുണ്ടായിരുന്നു. കാപട്യം നിറഞ്ഞ മന്ത്രിയുടെ മറ്റൊരു മുഖമാണ് പോസ്റ്റിൽ വെളിവാക്കപ്പെടുന്നത്.

2016 – 17 ല്‍ പട്ടികജാതി വികസന വകുപ്പിന്‍റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യ. മെയിന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു എ കെ ബാലൻ വീരവാദം നടത്തിയിരുന്നത് . എന്നാല്‍ ഇതേ മന്ത്രി തന്നെ മൂന്ന് വര്‍ഷം മുമ്പ് ശ്രീധന്യ അടക്കമുള്ള 30 വിദ്യാര്‍ത്ഥികളെ തന്‍റെ ക്യാബിനില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെ എസ് എഴുതിയിരിക്കുന്നത്.

അന്ന് ശ്രീധന്യയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഐ സി എസ് ഇ ടി എസ് ല്‍ പഠിക്കുകയായിരുന്നു. പത്തോളം കുട്ടികള്‍ പ്രിലിമിനറി ക്ലിയര്‍ ചെയ്തവരായിരുന്നു. എന്നിട്ടും സ്ഥാപനത്തില്‍ നല്ല അധ്യാപകരില്ലെന്നും അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ശ്രീധന്യയടക്കുള്ള വിദ്യാര്‍ത്ഥികളെ ക്യാബിനില്‍ നിന്ന് ഇറക്കി വിടുകയാണ് മന്ത്രി എ കെ ബാലന്‍ ചെയ്തത്. അതിന് അദ്ദേഹം കണ്ടെത്തിയ കാരണമായി നാടുനീളെ പറഞ്ഞ് നടന്നത് ഐ എ എസ് കിട്ടാത്തത് കൊണ്ട് സ്ഥാപനം പൂട്ടുന്നുവെന്നും. പ്രിന്‍സിപ്പാളിന്‍റെ വാക്കുകള്‍ക്കായിരുന്നു മന്ത്രി അന്ന് വിലകൊടുത്തത്, വിദ്യാർഥികൾ പറഞ്ഞത് മുഖവിലക്കെടുത്തില്ല.. അന്ന് മന്ത്രി ഇറക്കിവിട്ട ശ്രീധന്യയ്ക്ക് ഇന്ന് ഐഎസ് കിട്ടിയിട്ടുണ്ടെങ്കില്‍ അവള്‍ മാസല്ല മരണമാസാണെന്ന് കുറിപ്പ് പറയുന്നുണ്ട്.
അയ്യങ്കാളിയുടെ കൊച്ചുമകന്‍ മന്ത്രിയേ കാണാനെത്തിയപ്പോള്‍ ആരാണ് അയ്യങ്കാളിയെന്ന് ചോദിച്ച മന്ത്രി ഇപ്പോള്‍ ദളിതുകളയും ആദിവാസികളെയും ഒപ്പം നിര്‍ത്തി നവോത്ഥാന വിപ്ലവത്തിന് ശ്രമിക്കുകയാണ്. എത്ര തന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ ഉയര്‍ന്നുവരുമെന്നും അവസരങ്ങള്‍ കിട്ടിയാല്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് ഒന്നല്ല മുഴുവന്‍ പേരും ഐഎഎസ് എടുക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ശരണ്യമോള്‍ കെ എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇതാണ് :

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാര്‍,
നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോള്‍ IAS കിട്ടിയെങ്കില്‍ ആ കുട്ടി (കാണാന്‍ വന്നവര്‍ ഉള്‍പ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാല്‍ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരില്‍ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോള്‍ ആ 30 പേരുടെ വാക്കിനേക്കാള്‍ അങ്ങേയ്ക്കു വലുത് ആ പ്രിന്‍സിപ്പല്‍ ആയിരുന്നു.. അതിനെ തുടര്‍ന്നാണ് എസി കമ്മിഷണര്‍ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാന്‍ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സര്‍ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാന്‍ സാധിക്കാത്ത സിവില്‍ സര്‍വീസ് അക്കദമി ല്‍ ഈ വര്‍ഷം 300 കുട്ടികളെ ചേര്‍ത്തത്.. ഞങ്ങള്‍ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍… മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നല്‍കി..

2015 മുതല്‍ ഐ സി എസ് ഇ ടി എസ് പഠിച്ച 10 കുട്ടികള്‍ എങ്കിലും prelims ക്ലിയര്‍ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികള്‍ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കന്‍ മാര്‍ക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാന്‍ പറ്റാത്തത് കൊണ്ടല്ലഞങ്ങള്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാന്‍ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തില്‍) മാതാപിതാക്കളെ ഓര്‍ത്താണ്.. അവിടെയും കൊടിയ പീഡനങ്ങള്‍ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികള്‍ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, സംഘടനകളെ സമീപിച്ചു.. നിരവധിപേര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവര്‍ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓര്‍ത്താണ്.

അങ്ങയെ കാണാന്‍ അയ്യങ്കാളിയുടെ കൊച്ചുമോന്‍ എത്തിയപ്പോള്‍

ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍ പിന്നീട് നിങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അയ്യങ്കാളിയും അംബേദ്കറും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്കവിടെ നിലനില്‍ക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയര്‍ത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങള്‍ ഉയര്‍ന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോള്‍ ശ്രീധന്യ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് കിട്ടാത്തത് എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എത്രയോ തവണ അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ നല്ല ടീച്ചേഴ്‌സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല.
ഐ സി എസ് ഇ ടി എസ് വന്ന് അഡ്മിഷന്‍ എടുത്ത ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവില്‍ സര്‍വീസ് എക്‌സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങള്‍ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയര്‍ത്തിയതും. ജനറല്‍ കാറ്റഗറിയിലെ കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്ന് തേങ്ങാ പറിക്കുമ്പോള്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും.. ഞങ്ങള്‍ക്കും ഇത്തരത്തില്‍ ഏറ്റവും നല്ല സംവിധാനങ്ങള്‍ തന്നു നോക്കൂ ഒന്നല്ല ഞങ്ങള്‍ക്കിടയില്‍ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തില്‍ എത്തിക്കാന്‍ സാധിക്കും.. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.