സിസ്റ്റർ അഭയക്കേസ്, ഫാദർ തോമസ് എം കോട്ടൂരും, സിസ്റ്റർസെഫിയും,വിചാരണ നേരിടണം.

കൊച്ചി: സിസ്റ്റർ അഭയക്കേസിലെ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാംപ്രതി ഫാദർ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി ശരിവെച്ച സിംഗിൾ ബെഞ്ച്നാലാം പ്രതി കെ ടി മൈക്കിളിനേയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിസ്റ്റർ അഭയ കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നായിരുന്നു തിരുവനന്തപുരം സിബിഐ കോടതി നേരത്തേ ഉത്തരവായിയിരുന്നത് . ഇത് ചോദ്യം ചെയ്ത് രണ്ട് പ്രതികളും റിവിഷൻ ഹർ‍ജി നൽകുകയായിരുന്നു.ഇതാണ് ഹൈക്കോടതി തളളിയത്. പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമോ തെളിവുകളുടെ അഭാവമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി ഉണ്ടായത്. മാത്രവുമല്ല പ്രതികൾക്കെതിരെ തങ്ങൾ സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അടക്കമുളള തെളിവുകൾ ശക്തമാണെന്ന് സിബിഐ നിലപാടെടുത്തതും ഹർജി തള്ളുവാൻ കാരണമാക്കി.

കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിൽ വെച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കുറ്റത്തിന് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി നി‍ർദേശിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പ്രതി ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ വിചാരണകോടതിയുടെ നടപടി ചോദ്യം ചെയ്ത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത് . എന്നാൽ വിചാരണക്കോടതിയുടെ ഈ ഉത്തരവുകളും, കണ്ടെത്തലുകളും സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. അന്വേഷണത്തിനിടെ കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും ഇതിനായി ഗൂഡാലോചന നടത്തിയെന്നും ആരോപിച്ചായിരുന്നു മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയത്. എന്നാൽ പ്രതിചേർക്കാൻ തക്ക ശക്തമായ തെളിവുകൾ നിലവിൽ ഇദ്ദേഹത്തിനെതിരെയില്ല എന്ന കണ്ടെത്തലിലാണ് പ്രതിസ്ഥാനത്തുനിന്ന് കെ ടി മൈക്കിളിനെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം വിചാരണ വേളയിൽ ശക്തമായ തെളിവുകൾ ലഭിച്ചാൽ പ്രതിചേർക്കാൻ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. പ്രതികളാക്കപ്പെട്ടവർ നിന്തരമായി നൽകിയ ഹർജികളെത്തുടർന്ന് പത്തുവർ‍ഷത്തിനുശേഷവും കേസിന്‍റെ വിചാരണ തുടങ്ങാനായിട്ടി എന്നതാണ് സിസ്റ്റർ അഭയ കേസിന്റെ ഇന്നത്തെ അവസ്ഥ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.