വനിതാ ഹോസ്റ്റലുകളിലെ പ്രവേശനസമയം. സർക്കാർ ഒടുവിൽ മുട്ടുമടക്കി,

വിദ്യാർത്ഥിസമരത്തിൻറെ ഓർമ്മക്ക്


തിരുവനന്തപുരം: വനിതാ ഹോസ്റ്റലുകളിലെ രാത്രിപ്രവേശന സമയവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന സമരങ്ങളുടെ മുൻപിൽ സംസ്ഥാന സർക്കാർ ഒടുവിൽ തെരെഞ്ഞെടുപ്പുകാലത്തെങ്കിലും,മുട്ടുമടക്കി. സർക്കാരിൻറെ നിയന്ത്രണത്തിലും സർവ്വകലശാലകൾക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് അധികൃതർ ഒടുവിൽ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റൽ, തൃശൂർ സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികളുടെ നിരന്തമായ സമരങ്ങളെയും, പരാതികളെയും തുടർന്നാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.തെരെഞ്ഞെടുപ്പ് വന്നത് വിദ്യാർത്ഥികൾക്ക് ഗുണമേകി.

ലാബ്/ലൈബ്രറി സൗകര്യങ്ങൾ വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉപയോഗിക്കുന്നതിനാൽ ഹോസ്റ്റൽ പ്രവേശന സമയം ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലെയും രാത്രി പ്രവേശന സമയം 9.30 ആണ്.പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനികളുടെ സമരത്തെ തുടർന്ന് കോളേജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ഉണ്ടായി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.