വോട്ടിംഗിനിടെ ആന്ധ്രയില്‍ പരക്കെ അക്രമം, ഗുണ്ടൂരില്‍ പോളിംഗ് ബൂത്ത് തകർത്തു, വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു,

ഗുണ്ടൂർ : ലോക് സഭാതെരെഞ്ഞെടുപ്പിൽ വ്യാഴാഴ്ച വോട്ടിംഗ് നടക്കുന്ന ആന്ധ്രയില്‍ നിന്ന് പരക്കെ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഗുണ്ടൂരില്‍ വോട്ടിംഗിനിടെ പോളിംഗ് ബൂത്ത് തകർത്തു. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മിലാണ് ഗുണ്ടൂരില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിനിടെയാണ് പോളിംഗ് ബൂത്ത് തകര്‍ക്കപെട്ടത്. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം വലിച്ചറിഞ്ഞുടച്ചു. വോട്ട് ചെയ്യാനെത്തിയപ്പോൾ യന്ത്രം തകരാറിലായതാണ് ഇതിനു കാരണമായി പറയുന്നത്.അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ത്താണ് ഇയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്.

വോട്ടെടുപ്പിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. ഇരു പാര്‍ട്ടികളും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാണെന്ന് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നത്.മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാണെന്ന് നിന്ന് ചാനൽ റിപ്പോർട്ടുകളിൽ പറയുന്നു. വിശാല ആന്ധ്രയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്3 മണിവരെയുള്ള കണക്ക് അനുസരിച്ച് 52 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.