യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ സമൂ‍ഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 61കാരിയുടെ പരാതി,

കായംകുളം: യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂ‍ഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ആരോപിച്ച് 61 കാരിയായ സീരിയൽ നടി പൊലീസിൽ പരാതി നൽകി. എറണാകുളം സ്വദേശി സിയ (37) നെതിരെയാണ് നടി കായംകുളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഫോൺ മുഖേന പരിചയപ്പെട്ടയുവാവ് സ്മാർട് ഫോൺ വാങ്ങി നൽകിയും, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. തോട്ടപ്പള്ളിയിലെ ഹോട്ടലിൽ വെച്ചും, കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറിവന്നും പല തവണ പീഡിപ്പിച്ചെന്നും, സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. പ്രതിയായ യുവാവ് വിദേശത്താണെന്നാണ് പോലീസ് പറയുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.